തൃശ്ശൂർ: ഗുരുവായൂരിൽ തൊഴാൻ പോയ കരുണാകരനെ തടഞ്ഞവരാണ് ബി.ജെ.പിക്കാരെന്നും അവർ പത്മജ മുഖേന സ്മൃതിമണ്ഡപത്തിൽ എത്തുകയാണെങ്കിൽ നല്ലതാണെന്നും കോൺഗ്രസ് നേതാവ് തേറമ്പിൽ രാമകൃഷ്ണൻ. അത് കാലത്തിന്‍റെ കണക്കുകൂട്ടലാണെന്നും തേറമ്പിൽ ചൂണ്ടിക്കാട്ടി.
കരുണാകരൻ പാർട്ടി വിട്ടപ്പോൾ അടിയുറച്ച കോൺഗ്രസുകാരി എന്ന പറഞ്ഞ ആളാണ് പത്മജ. പത്മജയുടെ നീക്കം ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു.
ആർക്കും എവിടെയും പോകാമെന്ന പ്രതിഭാസമാണ് വന്നിട്ടുള്ളത്. പദവിക്കും അധികാരത്തിനും വേണ്ടി നടക്കുന്ന വിലപേശലാണിത്. പദവിക്ക് വേണ്ടി പാർട്ടി മാറുന്ന രോഗം കോൺഗ്രസിന് പിടിപ്പെട്ടതിൽ സങ്കടമുണ്ട്. ജനാധിപത്യം അപകടത്തിലാകുന്നതിൽ ആശങ്കയുണ്ടെന്നും തേറമ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.