സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ഇല്ല; രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ കടുത്ത നിയന്ത്രണത്തിന് സർവകക്ഷി തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് സർവകക്ഷി യോഗ തീരുമാനം. അതേസമയം, കണ്ടെയ്ൻമെന്‍റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ സ്ഥലങ്ങളിലും നിയന്ത്രണം കർശനമാക്കാനും യോഗം തീരുമാനിച്ചു.

വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിന് ആഹ്ലാദ പ്രകടനവും ആൾക്കൂട്ടവും ഒഴിവാക്കാൻ നിർദേശം. രാഷ്ട്രീയ പാർട്ടികൾ അണികളെ നിയന്ത്രിക്കണം.

ശനി, ഞാ‍യർ ദിവസങ്ങളിെല വാരാന്ത്യ നിയന്ത്രണം തുടരും. കടകൾ രാത്രി ഏഴര വരെ മാത്രം തുറന്നാൽ മതിയെന്നും രാത്രികാല കർഫ്യൂ തുടരാനും സർവകക്ഷി യോഗത്തിൽ തീരുമാനമായി. 

Tags:    
News Summary - There is no complete lockdown in the state; All Party Meeting Decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.