മഅ്ദനിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

കൊച്ചി: കടുത്ത ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ല. ശ്വസന സംബന്ധമായ പരിശോധനകള്‍ക്ക് ശേഷം വെന്റിലേറ്റര്‍ സഹായം പൂർണമായും ഒഴിവാക്കാവുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ക്രമാതീതമായി ഉയര്‍ന്നിരുന്ന രക്തസമ്മർദം നിയന്ത്രണത്തില്‍ ആയിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ശ്വാസോഛ്വാസം നടക്കുന്നത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ തീവ്രപരിചരണത്തില്‍ പരിശോധനകളും ചികിത്സയും തുടരുന്നു.

Tags:    
News Summary - There is no improve in Madani's health condition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.