ആലപ്പുഴ: ഹിബ, ലിയ, ഭാഗ്യ, ഹൃദ്യ... നാല് കുഞ്ഞുമുഖങ്ങൾ കരഞ്ഞ് കലങ്ങി ഇരിപ്പുണ്ടിവിടെ, 13 കിലോ മീറ്റർ മാത്രം അകലങ്ങളിലുള്ള രണ്ടുവീടുകളിലായി...
ഇവരെ ചേർത്തുപിടിച്ചിരുന്ന പ്രിയപ്പെട്ട ഉപ്പയും അച്ഛനും ഇന്നലെ മുതൽ ഈ വീടുകളിൽ ഇല്ല. ജീവന്റെ ജീവനായ അച്ഛൻമാർ വെറുതെയങ്ങ് ഇല്ലാതായതല്ല. കൊടിപിടിച്ച ചോരക്കൊതിയൻമാർ ക്രൂരമായി കൊന്നതാണവരെ.
ഇനി അച്ഛനെയും ഉപ്പയെയും കാണണമെങ്കിൽ ഈ കുഞ്ഞുമക്കൾ ഖബർസ്ഥാനിലും ശവകുടീരത്തിലും പോകണം. അന്തിയുറങ്ങുന്ന ആറടി മണ്ണിന്റെ കാൽക്കീഴിൽ പ്രിയപ്പെട്ട അച്ഛന്റെ/ഉപ്പയുടെ ചിരിക്കുന്ന മുഖം മനസ്സിൽ നെരിപ്പോടായി ഓർക്കാൻ മാത്രമാണ് അവരുടെ വിധി. രാഷ്ട്രീയ തിമിരം ബാധിച്ച രക്തദാഹികൾ കവർന്ന രണ്ട് ജീവനുകൾ പ്രാണനുള്ള കാലത്തോളം ഈ മക്കളുടെ നെഞ്ചിൽ വിങ്ങുന്ന ഓർമയായി മാറും.
കൊല്ലപ്പെട്ട ഷാനിെൻറ മൃതദേഹത്തിനടുത്ത് വാവിട്ട് നിലവിളിക്കുന്ന മക്കളായ 11 വയസ്സുകാരി ഹിബ ഫാത്തിമയുടെയും അഞ്ചുവയസ്സുകാരി ലിയ ഫാത്തിമയുടെയും തേങ്ങൽ കണ്ടുനിന്നവർക്കും നൊമ്പരമായി. പൊന്നാട്ടെ അഞ്ചുസെൻറ് ഭൂമിയിലെ ചെറിയ വീട്ടിലാണ് താമസം. കളർകോട് സ്വദേശിയായ ഷാനും കുടുംബവും 10 വർഷമായി പൊന്നാട് താമസമായിട്ട്. അയൽക്കാർക്കും നാട്ടുകാർക്കും ഷാനിനെക്കുറിച്ച് നല്ലത് മാത്രമേ പറയാൻ ഉണ്ടായിരുന്നുള്ളൂ. പലരും വിതുമ്പലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. നാടിെൻറ നാനാഭാഗത്തുനിന്നും ആയിരക്കണക്കിന് പേരാണ് അവസാനമായി കാണാനെത്തിയത്. വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് ഷാനിെൻറ മൃതദേഹം ഖബറടക്കിയത്.
'ഗാന്ധു'വെന്ന് വിളിക്കാൻ ഇനി അച്ഛനില്ല
രാവിലെ ട്യൂഷന് പോകുേമ്പാൾ അച്ഛൻ രഞ്ജിത്താണ് ഭാഗ്യയെ യാത്രയാക്കിയത്. തൊട്ടുപിന്നാലെയായിരുന്നു ക്രൂരമായ കൊലപാതകം. അച്ഛൻ മരണെപ്പട്ട വിവരം ട്യൂഷൻ കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴും മകൾ ഭാഗ്യയെ ബന്ധുക്കൾ അറിയിച്ചിരുന്നില്ല. സ്നേഹം കൂടുമ്പോൾ ഭാഗ്യയെ അച്ഛൻ വിളിച്ചിരുന്നത് 'ഗാന്ധു'വെന്നാണ്. രാവിലെ 11.30നാണ് മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. മരണവിവരം കേട്ട് ഗാന്ധുവിെൻറ അലമുറയിട്ട കരച്ചിൽ കുന്നംപറമ്പ് വീട്ടിലെത്തിയ ബന്ധുക്കളുടെയും അയൽവാസികളുടെയും കണ്ണുകളെ ഈറനണിയിച്ചു. സഹോദരി ഹൃദ്യയുടെ (കുഞ്ചു), ചേച്ചിയെ കെട്ടിപ്പിടിച്ചുള്ള കരച്ചിൽ കണ്ടുനിന്നവരെയും ദുഃഖത്തിലാഴ്ത്തി.
ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽ വെച്ചാണ് ഷാനിന് വെേട്ടറ്റത്. വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷാെൻറ പിന്നിൽ കാർ ഇടിപ്പിക്കുകയും റോഡിൽ വീണ ഇയാളെ കാറിൽ നിന്നിറങ്ങിയ നാലോളം പേർ വെട്ടുകയുമായിരുന്നു. കൈകാലുകൾക്കും വയറിനും തലക്കും വെട്ടേറ്റിട്ടുണ്ട്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാനെ പിന്നീട് അടിയന്തര ശസ്ത്രക്രിയക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 12ഓടെയാണ് മരണപ്പെട്ടത്. അക്രമി സംഘം ആ കാറിൽ തന്നെ കടന്നുകളഞ്ഞു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
'ഞാൻ ഏറെ കഷ്ടപ്പെട്ട് വളർത്തിയ മകനെ ചോരകുടിയന്മാരായ ബി.ജെ.പിക്കാർ കൊന്നു. അതിന് പ്രതിഫലമായി ആരെയൊക്കെ െകാന്നാലും എെൻറ ചെറുമക്കൾ അനാഥരായത് പോലെ ഓരോ കുടുംബത്തിലെയും കുഞ്ഞുങ്ങൾ അനാഥരാവുകയേ ഉള്ളൂ. രണ്ട് കുഞ്ഞുങ്ങളാണ് ഇവിടെ വഴിയാധാരമായത്. രാഷ്ട്രീയം രാഷ്ട്രീയമായി കാണുന്ന മനസ്ഥിതി കേരളത്തിൽ ഉണ്ടാവണം' -ഷാനിെൻറ പിതാവ് സലീം വിതുമ്പിെകാണ്ട് പറഞ്ഞ വാക്കുകളാണിത്.
'എെൻറ സുഹൃത്തുക്കളിൽ ബി.ജെ.പിക്കാരും സി.പി.എമ്മുകാരുമെല്ലാം ഉണ്ട്. ഞങ്ങളെല്ലാം സാഹോദര്യത്തോടെയാണ് കഴിയുന്നത്. അതുപോലെ തന്നെയാണ് എെൻറ മോനും. ആർക്കെങ്കിലും സഹായം ചെയ്യുകയല്ലാതെ ആരെയും ദ്രോഹിക്കുന്ന സ്വഭാവം അവനില്ല. രാഷ്ട്രീയമായി അവൻ വിശ്വസിച്ച പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ചു എന്നതൊഴിച്ചാൽ ആർക്കും ഒരു ബുദ്ധിമുട്ടും അവൻ ചെയ്തിട്ടില്ല. ഞാൻ ഏറെ കഷ്ടപ്പെട്ട് വളർത്തിയതാണ്. രാഷ്ട്രീയം രാഷ്ട്രീയമായി കാണുന്ന മനഃസ്ഥിതി കേരളത്തിൽ ഉണ്ടാവണം. ഞാൻ വാർധക്യത്തിലെത്തി. ഈ മക്കളെ വളർത്താനോ സഹായിക്കാനോ പറ്റാത്ത സ്ഥിതിവിശേഷമാണ്. രക്തം കൊതിക്കുന്ന കാപാലികർക്ക് ആരുടെയെങ്കിലും രക്തം കുടിച്ചാൽ മതിയല്ലോ.. മറ്റുള്ളവരുടെ വേദനയെക്കുറിച്ച് അവർക്ക് അറിയേണ്ടതില്ലല്ലോ. അങ്ങനെ ഒരു സമൂഹം ഇവിടെ വളർന്നു വരുന്നുണ്ട്.. '- സലീം പറഞ്ഞു.
രഞ്ജിത്തിനെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും കൺമുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഞായറാഴ്ച രാവിലെ 6.30നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മൂത്തമകൾ ഭാഗ്യ ട്യൂഷൻ ക്ലാസിലേക്കും മാതാവ് വിനോദിനി അമ്പലത്തിലേക്കും പോകുന്നതിന് ഇരുനില കെട്ടിടത്തിെൻറ താഴത്തെ നിലയുടെ മുൻവാതിൽ തുറന്നിരുന്നു.
ചാരിയിട്ട വാതിൽ അടച്ചിരുന്നില്ല. സൈക്കിളിൽ കാർമൽ ഹാളിലെ ട്യൂഷൻ ക്ലാസിന് പോകുന്ന മകെള പറഞ്ഞയക്കാൻ രഞ്ജിത്താണ് ഗേറ്റ് തുറന്നുകൊടുത്തത്. അതിനുശേഷം വീട്ടിലെ സന്ദർശനമുറിയിൽ ഇരിക്കുേമ്പാൾ ടീപോയ് ഗ്ലാസ് അടിച്ചുപൊട്ടിക്കുന്ന ശബ്ദംകേട്ട് പുറത്തിറങ്ങിയ രഞ്ജിത്തിനെ അക്രമിസംഘം അടിച്ചുവീഴ്ത്തി.
ഈ സമയം, ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലെത്തിയ രഞ്ജിത്തിെൻറ മാതാവ് വിനോദിനി തടയാൻ ശ്രമിച്ചെങ്കിലും വാൾ കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തി തള്ളിയിട്ടു. ശബ്ദം കേട്ട് അടുക്കളയിൽനിന്ന് വന്ന ഭാര്യ ലിഷയുടെയും ഉറക്കമുണർന്ന് എത്തിയ ഇളയമകൾ ഹൃദ്യയുടെയും മുന്നിലാണ് അക്രമിസംഘം തലങ്ങും വിലങ്ങും വെട്ടിയത്.
പുറത്തുകിടന്ന ബൈക്കും കാറും തകർത്താണ് ഇവർ മടങ്ങിയത്. മുകൾനിലയിൽ ഉറങ്ങുകയായിരുന്ന, രഞ്ജിത്തിെൻറ സഹോദരൻ അഭിജിത്ത് എത്തിയപ്പോൾ അക്രമിസംഘം കടന്നുകളഞ്ഞു. വിവരം അറിെഞ്ഞത്തിയ ബന്ധുക്കളും പൊലീസും ചേർന്ന് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ 7.20ന് മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.