ആലുവ: ഒരു തവണ മോഷ്ടിക്കപ്പെട്ട ബൈക്ക് വീണ്ടും വീണ്ടും മോഷ്ടിക്കാൻ ശ്രമം. ആലുവ ടാസ് റോഡിൽ സെവൻ സ്റ്റാഴ്സ് ഇലക്ട്രിക്കൽസ് നടത്തുന്ന പ്രമോദിന്റെ ഹീറോ ഹോണ്ട സ്പ്ലൻഡർ ബൈക്കാണ് മൂന്നാം തവണയും മോഷ്ടിക്കാൻ ശ്രമം നടന്നത്.
മോഷണശ്രമത്തിന്റെ സി.സി ടി.വി ദൃശ്യവുമായി ആലുവ പൊലീസിനെ സമീപിച്ചിരിക്കുകയാണ് പ്രമോദ്. നാലുവർഷം മുമ്പ് കടയ്ക്ക് സമീപത്തുനിന്ന് ഇതേ ബൈക്ക് മോഷണം പോയിരുന്നു. രണ്ടു മാസത്തിനുശേഷം പാലാരിവട്ടം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽനിന്നാണ് ഇത് കണ്ടെത്തിയത്. അതിനു ശേഷം നാലുമാസം മുമ്പ് കടയുടെ മുൻവശത്തുനിന്നും ഹാൻഡ്ലോക് തകർത്ത് മോഷണത്തിന് ശ്രമം നടന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി വീണ്ടും ഹാൻഡ് ലോക് തകർത്ത് മോഷണത്തിന് ശ്രമം നടന്നത്.
കടയിലെ സി.സി ടി.വി പരിശോധിച്ചപ്പോൾ ഹെൽമറ്റും റെയിൻ കോട്ടും ധരിച്ചെത്തിയയാൾ മോഷ്ടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. കടയോട് ചേർന്ന ഫ്ലാറ്റിലാണ് പ്രമോദ് താമസിക്കുന്നത്. അവിടെ താഴെ ബൈക്ക് സുരക്ഷിതമായി വെക്കാൻ സൗകര്യമില്ലാത്തതിനെ തുടർന്നാണ് കടയോടു ചേർന്നുതന്നെ പൂട്ടിവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.