മഷിപുരട്ടിയ വിരൽ ഉയർത്തി കാണിക്കുന്ന വോട്ടർമാർ (ചിത്രം: ബൈജു കൊടുവള്ളി)
2020-12-14 13:33 IST

നാദാപുരത്ത്​ സംഘർഷം; പൊലീസ്​ ഗ്രനേഡ്​ പ്രയോഗിച്ചു

നാദാപുരം ചിയ്യൂരിൽ സംഘർഷമുണ്ടായതിനെ തുടർന്ന്​ പൊലീസ്​  ഗ്രനേഡ്​ പ്രയോഗിച്ചു. നാദാപുരം എസ്​.ഐ ശ്രീജേഷിനും മൂന്ന്​ പൊലീസുകാർക്കും പരിക്ക്​. കൂട്ടം കൂടി നിന്നവരെ പിരിച്ചു വിടാൻ ശ്രമിച്ചതാണ്​ സംഘർഷത്തിൽ കലാശിച്ചത്​.

2020-12-14 13:11 IST


നിലമ്പൂർ നെടുങ്കയം വനത്തിലെ പോളിങ്​ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ആദിവാസികൾ. കേരളത്തിൽ വനത്തിന് അകത്തെ ഏക പോളിങ്​ ബൂത്ത് ആണിത്


2020-12-14 13:02 IST

ബൂത്ത്​ ഏജൻറ്​ കുഴഞ്ഞുവീണ്​ മരിച്ചു

മലപ്പുറം പള്ളിക്കലിൽ ബൂത്ത്​ ഏജൻറ്​ കുഴഞ്ഞുവീണ്​ മരിച്ചു. ചെനക്കൽ സ്വദേശി അസൈൻ സാദിക്​ ആണ്​ മരിച്ചത്​. 35 വയസായിരുന്നു. 

2020-12-14 12:59 IST


ഇ.ടി. മുഹമ്മദ് ബഷീർ എം.പി മപ്രം ജി.എം.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തുന്നു


2020-12-14 12:48 IST


കൊടുവള്ളി എച്ച്​.എസിൽ​ തലശേരി ആർച്ച് ബിഷപ്പ് ജോർജ്ജ് ഞരളക്കാട്ട്, സഹായ മെത്രാൻ ജോസഫ് പാംപ്ലാനി എന്നിവർ വോട്ട്​ ​െചയ്യാനെത്തിയപ്പോൾ


2020-12-14 12:40 IST


തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട്​ രേഖപ്പെടുത്തിയ ശേഷം സി.പി.എം നേതാവ്​ കോടിയേരി ബാലകൃഷ്​ണൻ മാധ്യമങ്ങളോട്​ സംസാരിക്കുന്നു


2020-12-14 12:22 IST


പോത്തുകൽ പഞ്ചായത്തിൽ വനത്തിനുള്ളിലെ ആദിവാസി കോളനികളായ കുമ്പളപ്പാറ, വാണിയമ്പുഴ, ഇരുട്ട് കുത്തി, തരിപ്പപ്പൊട്ട എന്നീ കോളിനികളിലെ ആദിവാസികൾ ഒന്നാം വാർഡ് ശാന്തിഗ്രാം സഭ ഹാളിൽ വോട്ട്​ ചെയ്യാനെത്തിയപ്പോൾ


 

2020-12-14 12:08 IST


തദ്ദേശ തെരഞ്ഞെടുപ്പിൽ കാവുംപുറം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ മന്ത്രി കെ.ടി. ജലീലും ഭാര്യ എം.പി. ഫാത്തിമുകുട്ടിയും വോട്ട്​ ​െചയ്യാനെത്തുന്നു


2020-12-14 11:52 IST

കണ്ണൂരിൽ കള്ളവോട്ട് ചെയ്​തതായി പരാതി

കണ്ണൂരിൽ കള്ളവോട്ട്​ ചെയ്​തതായി പരാതി. മുഴ​പ്പിലങ്ങാട്​ പഞ്ചായത്തിലെ നാലാം വാർഡിലാണ്​ കള്ളവോട്ട്​ ചെയ്തതായി പരാതി ഉയർന്നത്​​. മുഴപ്പിലങ്ങാട്​​ സ്വദേശി പ്രേമദാസിൻെറ വോട്ട്​​ മറ്റൊരാൾ ചെയ്​തതായാണ്​ പരാതി​. തുടർന്ന്​ പ്രേമദാസിനെ ചലഞ്ച്​ വോട്ട്​ ചെയ്യാൻ അനുവദിച്ചു.

2020-12-14 11:52 IST


വോട്ട്​ രേഖപ്പെടുത്തിയ ശേഷം പന്ന്യൻ രവീന്ദ്രൻ



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.