തിരുവല്ല കൊലപാതകം: സി.പി.എം ഗൂഢാലോചന അന്വേഷിക്കണമെന്ന്​ കെ. സുരേന്ദ്രൻ



തിരുവനന്തപുരം: പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. കൊലപാതകത്തിനുപിന്നിൽ കൃത്യമായ ആസൂത്രണമുണ്ട്​. സി.പി.എമ്മിലെ വിഭാഗീയത കൊലപാതകത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

സി.പി.എമ്മിലെ ഉൾപ്പാർട്ടി പ്രശ്നത്തിന്​ കൊലപാതകവുമായി ബന്ധമുണ്ടോയെന്ന​ും ഉന്നതനേതാക്കൾക്ക് കൊലപാതകത്തെക്കുറിച്ച് അറിവുണ്ടോ എന്നും അന്വേഷിക്കണം. നേതൃത്വം അറിയാതെ ഇങ്ങനൊരു കൊലപാതകം നടക്കില്ല. കണ്ണൂർ സ്വദേശി മുഹമ്മദ് ഫൈസൽ എങ്ങനെയാണ് പെരിങ്ങര ലോക്കൽ സെക്രട്ടറിയെ വധിച്ച കേസിൽ പ്രതിയാകുന്നത്? ഇയാളുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കണം. ഇയാൾക്ക് കണ്ണൂരിലെ സി.പി.എം ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ട്.

അറസ്​റ്റിലായ നന്ദു അജി, വിഷ്ണുകുമാർ എന്നിവർ അറിയപ്പെടുന്ന ഡി.വൈ.എഫ്‌.ഐ-സി.പി.എം പ്രവർത്തകരാണ്. കേസിലുൾപ്പെട്ട പായിപ്പാട് സ്വദേശി പ്രമോദ് പ്രസന്നൻ സി.പി.എം പ്രവർത്തകനാണ്​. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി കൊലപാതകത്തിന് പിന്നിൽ ആർ.എസ്​.എസാണെന്ന്​ പറഞ്ഞിട്ടില്ല. വിദഗ്ധസംഘത്തിന് അന്വേഷണം കൈമാറണം. ആർ.എസ്​.എസി​െൻറയും ബി.ജെ.പിയുടെയും പേരിലാക്കി രക്ഷപ്പെടാമെന്ന് സി.പി.എം കരു​േത​െണ്ടന്നും സുരേന്ദ്രൻ പറഞ്ഞു.

Tags:    
News Summary - Thiruvalla murder: Surendran demands probe into conspiracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.