കഴക്കൂട്ടം: മക്കളെ വെട്ടിക്കൊലപ്പെടുത്തി കുറ്റിക്കാട്ടിലുപേക്ഷിച്ചശേഷം പിതാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കണ്ണമ്മൂല ചെന്നിലോട് സെൻറ് െതരേസ പള്ളിക്ക് സമീപം സ്നേഹഭവനിൽ ഷിബി (40), മക്കളായ സെബിൻ (ഒമ്പത്), സേബ (ആറ്) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. വേളി നൂറടിപ്പാലത്തിന് സമീപമായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മക്കളെ കൊന്നശേഷം ഷിബി െട്രയിനിന് മുന്നിൽ ചാടിയതാകാമെന്നാണ് കരുതുന്നത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ പാളം പരിശോധിക്കാനെത്തിയ െറയിൽവേ ഗ്യാങ്മാനാണ് കൈപ്പത്തിയുടെ ഭാഗം ആദ്യം കണ്ടത്. ഇദ്ദേഹം പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തുമ്പ പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സമീപത്തെ കുറ്റിക്കാട്ടിൽ രണ്ടു കുട്ടികളുടെയും മൃതദേഹങ്ങൾ കാണുന്നത്.
കുട്ടികളുടെ മൃതദേഹങ്ങളിൽ കഴുത്തിൽ വെേട്ടറ്റിരുന്നു. സെബിെൻറ കൈക്കും വെട്ടേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് സ്കൂൾ ബാഗും വെട്ടുകത്തിയും കണ്ടെത്തി. ബാഗിലാകാം വെട്ടുകത്തി കൊണ്ടുവന്നതെന്ന് പൊലീസ് പറയുന്നു. പിന്നീട് ആക്കുളം കായലിൽ പരിശോധന നടത്തിയ ഫയർഫോഴ്സ് മുങ്ങൽ വിദഗ്ധരുടെ സംഘം വൈകീട്ട് അഞ്ചരയോടെ ഷിബിെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു. അരക്ക് താഴെയുള്ള ഭാഗം കണ്ടെത്താനായിട്ടില്ല. കുട്ടികളെ കൊലപ്പെടുത്തിയശേഷം പാലത്തിന് മുകളിൽ കയറി െട്രയിനിന് മുന്നിൽ ചാടിയതാകാമെന്ന് പൊലീസ് പറയുന്നു.
മൂവരെയും കാണാനില്ലെന്ന് കാട്ടി കഴിഞ്ഞദിവസം മെഡിക്കൽ കോളജ് പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഷിബിയുടെ ഭാര്യ ഹന്ന പൊലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥയാണ്. കുടുംബപ്രശ്നങ്ങളാണ് കൃത്യത്തിന് പിന്നിലെന്ന് പൊലീസ് സൂചന നൽകി. ഹന്നയും ഷിബിയുമായി കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്നു. കോടതിയിൽ കേസ് നടക്കുന്നതായും ബന്ധുക്കൾ പറയുന്നു. കഴിഞ്ഞദിവസം കുട്ടികളെ കാണാനെത്തിയ ഷിബി പള്ളിയിൽ കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് കുട്ടികളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. രാത്രി വൈകിയും കാണാത്തതിനെതുടർന്ന് ഹന്ന മെഡിക്കൽ കോളജ് പൊലീസിൽ പരാതിനൽകി. ഷിബി നൂറടി പാലത്തിന് സമീപം ചൂണ്ടയിടാൻ വരാറുെണ്ടന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരവും കുട്ടികളെയും ഷിബിയെയും കണ്ടവരുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാകാം കൊലപാതകമെന്ന് കരുതുന്നു. ആൾവാസം കുറഞ്ഞ പ്രദേശമായതിനാലാണ് കൃത്യം പുറത്തറിയാൻ വൈകിയത്. മൃതദേഹങ്ങൾ മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.