തിരുവനന്തപുരം: പുത്തൻതോപ്പിൽ പൊള്ളലേറ്റ് മരിച്ച യുവതിയെയും പിഞ്ചുകുഞ്ഞിനെയും ഭർത്താവ് തീകൊളുത്തി കൊന്നതാണെന ആരോപണവുമായി മരിച്ച യുവതിയുടെ അച്ഛൻ പ്രമോദ്. ഭർത്താവിന്റെ വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തതിനാണ് അഞ്ജുവിനെയും മകൻ ഡേവിഡിനെയും പെട്രോളും മണ്ണെണ്ണയും ഒഴിച്ച് തീ കൊളുത്തി കൊന്നുവെന്നാണ് ആരോപണം.
ഭർത്താവ് രാജു ജോസഫിന്റെ വിവാഹേതര ബന്ധത്തെ നിരവധി തവണ അഞ്ജു ചോദ്യം ചെയ്തിരുന്നെന്നും ഇതിന്‍റെ പേരിൽ അഞ്ജുവിനെ ഭർത്താവ് മാതാപിതാക്കളുടെ മുന്നിൽ വച്ച് മർദിച്ചിരുന്നുവെന്നും പ്രമോദ് പറഞ്ഞു. രാജു ജോസഫ് നിരന്തരം മർദിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, അഞ്ജുവിന് നേരത്തെ ആത്മഹത്യ പ്രവണത ഉണ്ടായിരുന്നെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും അഞ്ജുവിന്റെ ഭർത്താവ് രാജു ജോസഫ് പ്രതികരിച്ചു. തൊട്ടടുത്ത വീട്ടിൽ ഫുട്ബോൾ കളികാണാൻ പോയി വന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഇരുവരെയും കണ്ടെതെന്നും രാജു ജോസഫ് പറഞ്ഞു.
ചൊവ്വാഴ്ച വൈകിട്ടാണ് അഞ്ജുവിനെയും ഒൻപത് മാസം പ്രായമുള്ള മകൻ ഡേവിഡിനെയും വീടിനുള്ളിലെ കുളിമുറിയിൽ സാരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി അഞ്ജു മരണപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൻ ഇന്ന് രാവിലെയാണ് മരിച്ചത്. സംഭരവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.