യൂനിവേഴ്സിറ്റി കോളജ്​ ആക്രമണം: ആസൂത്രിതം; കോളജ്​ അധികൃതർക്ക്​ വീഴ്​ചപറ്റി -പൊലീസ്​

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ്​ വിദ്യാർഥി അഖിലിനെ കുത്തിയത്​ കൈയബദ്ധത്തിലല്ലെന്നും ആസൂത്രിതമായിട്ടാ ണെന്നും പൊലീസി​​െൻറ എഫ്​.​െഎ.ആർ. കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ്​ കുത്തിയതെന്നും ക​േൻറാൺമ​െൻറ്​ പൊലീസ്​ സ്​റ്റേഷനിൽ രജിസ്​റ്റർ ചെയ്​ത എഫ്​.​െഎ.ആറിൽ വ്യക്തമാക്കുന്നു.
സംഘര്‍ഷം അറിയിക്കുന്നതില്‍ കോളജ് ​ അധികൃതർക്ക്​ വീഴ്ചപറ്റിയെന്ന നിലപാടിലാണ്​ പൊലീസ്. വിദ്യാര്‍ഥിക്ക്​ കുത്തേറ്റ വിവരം പ്രിൻസിപ്പൽ പൊലീസിനെ അ റിയിച്ചില്ല. അഖിലിനെ ആശുപത്രിയിലേക്ക്​ കൊണ്ടുപോയത് പൊലീസ് എത്തിയശേഷമാണ്​​.

അതേസമയം പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് എസ്.എഫ്.ഐക്കാര്‍ തെറ്റിധരിപ്പിച്ചതാണ് സ്​ഥിതി ഗുരുതരമാവാൻ കാരണമെന്ന് പ്രിന്‍സിപ്പൽ വിശ്വംഭരൻ പ്രതികരിച്ചു. കോളജിൽ പി.ജി അഡ്​മിഷൻ നടക്കുകയായിരുന്നു. താൻ ഇൻറർവ്യൂവിലായിരുന്നു. അവസാനദിവസമായതിനാൽ ഇൻറർവ്യൂ ഒഴിവാക്കാൻ കഴിയുമായിരുന്നില്ല. സംഭവത്തിലെ പ്രതികളെ കോളജില്‍നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചതായും പ്രിന്‍സിപ്പൽ അറിയിച്ചു.
ആൻറി റാഗിങ് സ്ക്വാഡ് രൂപവത്​കരിക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ലെന്ന്​ ചൂണ്ടിക്കാട്ടി കോളജിനെതിരെ യു.ജി.സിക്ക് പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

മദ്യക്കുപ്പിയും കത്തികളും കണ്ടെത്തി
തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിൽ പൊലീസ് നടത്തിയ പരിശോധനയിൽ തുരുമ്പ്​ പിടിച്ച മൂന്ന്​ കത്തികളും മദ്യക്കുപ്പിയും കണ്ടെത്തി. ‘ഇടിമുറി’യെന്ന വിശേഷണമുള്ള യൂനിയന്‍ ഓഫിസിലും കാമ്പസി​​െൻറ വിവിധയിടങ്ങളിലുമാണ്​ പൊലീസ് പരിശോധന നടത്തിയത്​.
യുവാവിനെ കുത്തിയ കേസിലെ പ്രതികൾ കോളജിലുണ്ടെന്ന സംശയത്തി​​െൻറ അടിസ്​ഥാനത്തിലായിരുന്നു പരിശോധന. പ്രതികളുടെ വീടുകളിലടക്കം പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ലെന്നും ജില്ലക്ക്​ പുറത്ത്​ പോയിട്ടുണ്ടാകുമെന്നും പൊലീസ് വിശദീകരിക്കുന്നു. വിദ്യാർഥികളുടെ മൊഴി പൊലീസ്​ രേഖപ്പെടുത്തി.


Tags:    
News Summary - Thiruvanathapuram University college clash - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.