ഇ.ഡിയുടേത് പ്രതികാര നടപടി; പാർട്ടി അരവിന്ദാക്ഷനൊപ്പം -എം.വി. ഗോവിന്ദൻ

കണ്ണൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ. അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത് ഇ.ഡിയുടെ പ്രതികാര നടപടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മർദനത്തിനും ഭീഷണിക്കുമെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമാണ് ഇ.ഡി തീർക്കുന്നതെന്നും പാർട്ടി അരവിന്ദാക്ഷനൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

അദ്ദേഹത്തെ നിരവധി തവണ ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തതാണ്. മൃഗീയമായി ആക്രമിച്ചു. ഒരു മുറി കാണിച്ചു​കൊടുത്ത് ‘അതിനുള്ളിൽ കയറ്റിയാൽ ഒന്നുമറിയില്ലെന്നും എ.സി. മൊയ്തീൻ ചാക്കിൽ പണം കൊണ്ടു​പോയത് കണ്ടെന്ന് പറയണം’ എന്ന ഭീഷണിയുമുണ്ടായി. ഇത്തരം മർദനങ്ങളും ഭീഷണിയുമുണ്ടായാൽ ആരുമധികം പുറത്തു പറയാറില്ല. പക്ഷേ, അദ്ദേഹം അത് പുറത്തു പറഞ്ഞു. അങ്ങനെ പരാതിയും കേസുമായി. ഈ കേസ് സി.പി.എമ്മിലേക്ക് എത്തിക്കാൻ ഇ.ഡി ആർക്കെതിരെയും എന്തും ചെയ്യും. സഹകരണ മേഖല തകർക്കുന്നതിനുള്ള ബോധപൂർവമായ ശ്രമം കേന്ദ്ര ഏജൻസിയെ ​കൊണ്ട് നടത്തുകയാണെന്നും അതിന് വഴങ്ങാൻ മനസ്സില്ലെന്നും ശക്തമായ നടപടിയുമായി മുന്നോട്ടുപോവുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.