തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയരുന്ന പുതിയ കോവിഡ് കേസുകൾ കോവിഡിെൻറ രണ്ടാം തരംഗമാണെന്ന് വിദഗ്ധ സമിതിയുടെ സ്ഥിരീകരണം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ എണ്ണം കുറവാണെങ്കിലും കേരളത്തിലെ പ്രതിദിന കേസുകളുടെ പെെട്ടന്നുള്ള വർധന രണ്ടാം തരംഗം തന്നെയെന്നാണ് വിലയിരുത്തൽ. തീവ്രവ്യാപനത്തിെൻറ സാഹചര്യത്തിൽ 45 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും സാധ്യമാകും വേഗത്തിൽ വാക്സിൻ നൽകണമെന്നാണ് സമിതിയുടെ നിർദേശം
. ഉത്തർപ്രദേശിൽ 156 ഉം ബിഹാറിൽ 151 ഉം തെലങ്കാനയിൽ 136 ഉം കർണാടകയിൽ 73 ഉം തമിഴ്നാട്ടിൽ 64 ഉം ശതമാനമാണ് കേസുകളുടെ വർധന. അതേസമയം കേരളത്തിലേത് 26 ശതമാനമാണ്. ഇൗ മാസം 15 ഒാടെ കേസുകൾ ഇനിയും കൂടാമെന്നും വിലയിരുത്തലുണ്ട്. രണ്ടാം തരംഗത്തിൽ രോഗബാധിതരാകുന്നതിൽ കൂടുതലും യുവാക്കളാണെന്ന് വിലയിരുത്തൽ.
തീവ്രവ്യാപനം നടക്കുന്ന സംസ്ഥാനങ്ങളിലെ വൈറസ് പടർച്ചയുടെ സ്വഭാവം വിലയിരുത്തിയാണ് ഇൗ നിഗമനം. മഹാരാഷ്ട്രയിൽ പുതുതായി രോഗബാധിതരാകുന്നതിൽ പകുതിയിലേറെ യുവാക്കളാണ്. നിലവിൽ മൊത്തം ജനസംഖ്യയുടെ 10.13 ശതമാനം േപർക്കാണ് സംസ്ഥാനത്ത് വാക്സിൻ നൽകിയത്. രോഗബാധമൂലം താൽക്കാലിക പ്രതിരോധശേഷി ആർജിച്ചവർ 40 ലക്ഷത്തിൽ താഴെയും. സാമൂഹിക സമ്പർക്കം ഏറെയുള്ളവർ എന്ന നിലയിൽ മുതിർന്നവരെക്കാൾ രോഗസാധ്യതയേറെ യുവാക്കളിലാണ്. ഇൗ സാഹചര്യത്തിൽ പ്രായപരിധി നിബന്ധനകൾ മാറ്റിവെച്ച് 18 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും വാക്സിൻ നൽകണമെന്നും ആവശ്യമുയരുന്നുണ്ട്.എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.