സ​ജീ​വ് കു​മാ​ർ


ഈ ചിത്രകാരന് വേണം ഒരു കൈത്താങ്ങ്....

ത​ല​ശ്ശേ​രി: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ​തി​നാ​ൽ ജീ​വി​തം വ​ഴി​മു​ട്ടി​യ ചി​ത്ര​കാ​ര​ൻ ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു. എ​ര​ഞ്ഞോ​ളി ജ​ല്ലി​ക്ക​മ്പ​നി റോ​ഡി​ലെ അ​ദ്വൈ​ത​ത്തി​ൽ എം.​സി. സ​ജീ​വ് കു​മാ​റി​ന് ആ​രോ​ഗ്യ​മു​ള്ള ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ വൃ​ക്ക മാ​റ്റി​വെ​ക്കു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ. ര​ണ്ടു വൃ​ക്ക​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം എ​ഴു​പ​ത് ശ​ത​മാ​ന​ത്തോ​ളം ത​ക​രാ​റി​ലാ​ണ്.

അ​ടി​യ​ന്ത​ര​മാ​യും വൃ​ക്ക​ക​ൾ മാ​റ്റി വെ​ക്ക​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​തി​ന് ഏ​താ​ണ്ട് 30 ല​ക്ഷം രൂ​പ ആ​വ​ശ്യ​മാ​ണ്. തു​ട​ർ ചി​കി​ത്സ​ക്കും ഭാ​രി​ച്ച ചെ​ല​വു​ണ്ട്. സാ​മ്പ​ത്തി​ക സ​ഹാ​യം സ്വ​രൂ​പി​ക്കാ​ൻ നാ​ട്ടു​കാ​ർ കൈ​കോ​ർ​ത്ത് ടി. ​മ​നോ​ജ് ചെ​യ​ർ​മാ​നാ​യും കെ.​സി. ശ്യാം​കു​മാ​ർ ക​ൺ​വീ​ന​റാ​യും സ​ജീ​വ് കു​മാ​ർ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ത​ല​ശ്ശേ​രി എ​സ്.​ബി.​ഐ മെ​യ്ൻ ബ്രാ​ഞ്ചി​ൽ 42610129848 ന​മ്പ​റി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. എ​സ്.​ബി.​ഐ.​എ​ൻ 0000926 ഐ.​എ​ഫ്.​എ​സ്‌ കോ​ഡാ​ണ്.

Tags:    
News Summary - This painter needs a helping hand-artist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.