തൊടുപുഴ: ഇടുക്കി, തൊടുപുഴ നിയമസഭ സീറ്റുകൾ കേരള കോൺഗ്രസ് എമ്മിന് നൽകാൻ സി.പി.എം ജില്ല സെക്രേട്ടറിയറ്റിെൻറ ശിപാർശ. ഉടുമ്പൻചോലയിൽ എം.എം. മണിയെതന്നെ മത്സരിപ്പിക്കാനും തിങ്കളാഴ്ച ചേർന്ന സെക്രേട്ടറിയറ്റ് ശിപാർശ ചെയ്തു.
ദേവികുളത്ത് എസ്. രാജേന്ദ്രനെ മത്സരിപ്പിക്കണോ എന്ന് സംസ്ഥാന സമിതി തീരുമാനിക്കെട്ട എന്നാണ് നിലപാട്. രാജേന്ദ്രന് നാലാമതും അവസരം നൽകുന്നതിനോട് സെക്രേട്ടറിയറ്റിലെ ചില അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതായാണ് സൂചന. എന്നാൽ, വിജയസാധ്യത കണക്കിലെടുത്ത് രാജേന്ദ്രന് വീണ്ടും അവസരം നൽകണമെന്ന് മറുപക്ഷം വാദിച്ചതോടെയാണ് തീരുമാനം സംസ്ഥാന സമിതിക്ക് വിട്ടത്.
മുൻ തെരഞ്ഞെടുപ്പുകളിൽ സി.പി.എം മത്സരിച്ച മണ്ഡലമാണ് തൊടുപുഴ. ഇത് കേരള കോൺ. എമ്മിനെകൊണ്ട് ഏറ്റെടുപ്പിക്കാൻ സെക്രേട്ടറിയറ്റ് നിർദേശിക്കുകയായിരുന്നു. നിലവിൽ കേരള കോൺഗ്രസിെൻറ കൈവശമുള്ള സീറ്റാണ് ഇടുക്കി.
സിറ്റിങ് എം.എൽ.എ റോഷി അഗസ്റ്റിൻ തന്നെയാകും ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി. ഫ്രാൻസിസ് ജോർജിനെ മത്സരിപ്പിക്കാനാണ് യു.ഡി.എഫ് ആലോചന. വിജയസാധ്യതയും മന്ത്രി എന്ന നിലയിലെ മികച്ച പ്രവർത്തനവുമാണ് ഉടുമ്പൻചോലയിൽ എം.എം. മണിക്ക് അനുകൂലമായ ഘടകങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.