ആലപ്പുഴ: തോമസ് ചാണ്ടി എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള വാട്ടർ വേൾഡ് ടൂറിസം കമ്പനി പ്രൈവറ്റ് ലിമിറ്റഡിെൻറ ലേക ് പാലസ് റിസോർട്ടിലെ 32 അനധികൃത കെട്ടിടങ്ങൾക്ക് ആലപ്പുഴ നഗരസഭ 2,73,19,649 രൂപ പിഴ ചുമത്തി. 15 ദിവസത്തിനുള്ളിൽ പിഴ അടച ്ചിെല്ലങ്കിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റുമെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് അറിയിച്ചു.
അനധി കൃതമായി നിർമിച്ച കെട്ടിടങ്ങൾ ക്രമവത്കരിക്കണമെന്നാവശ്യപ്പെട്ട് കമ്പനി നൽകിയ അപേക്ഷയിലാണ് ഭീമമായ തുക പിഴ ചുമത്തിയത്. കെട്ടിടങ്ങൾ നിർമിച്ചത് മുതൽ ഇന്നു വരെയുള്ള ഇരട്ടി നികുതിയാണ് പിഴ ചുമത്തിയത്. 10 കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചതിനും 22 കെട്ടിടങ്ങളിൽ അനുമതിയില്ലാതെ കൂട്ടിച്ചേർക്കൽ നടത്തിയതിനുമാണ് പിഴ.
നേരത്തേ റിസോർട്ട് സ്ഥലം സംബന്ധിച്ച് നഗരസഭയിൽ ഉണ്ടായിരുന്ന രേഖകൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് സെക്രട്ടറിയുടെ നേതൃത്വത്തിൽ ജൂണിൽ നഗരസഭ എൻജിനീയർ, റവന്യൂ ഒാഫിസർ എന്നിവരുടെ സംഘം സ്ഥലം രണ്ടാമത് അളന്ന് തിട്ടപ്പെടുത്തിയാണ് നിയമലംഘനം കെണ്ടത്തിയത്. 2001ൽ നിർമിച്ച 22 റിസോർട്ട് കെട്ടിടങ്ങളിലാണ് അനധികൃത കൂട്ടിച്ചേർക്കൽ നടത്തിയത്. 2011ൽ പാടം നികത്തിയാണ് നിയമപരമല്ലാതെ 10 കെട്ടിടങ്ങൾ നിർമിച്ചതെന്നും അന്ന് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.