ആലപ്പുഴ: മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആലപ്പുഴയിൽ ആയിരങ്ങൾ എത്തി. ആറര മാസം ഗതാഗതമന്ത്രിയായിരുന്ന അദ്ദേഹത്തിന് അന്ത്യയാത്ര ഒരുക്കിയതും കെ.എസ്.ആർ.ടി.സി ബസിലായിരുന്നു. എ.സി ലോ േഫ്ലാർ ബസിൽ എറണാകുളത്തുനിന്ന് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച ൈവകീട്ട് 4.30ന് എത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിന് ആളുകൾ ആദരാഞ്ജലി അർപ്പിക്കാനെത്തി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, മാണി സി. കാപ്പൻ എം.എൽ.എ, തോമസ് ചാണ്ടിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ വിലാപയാത്രയില്‍ ഒപ്പമുണ്ടായിരുന്നു.
സ്റ്റേഡിയത്തിനു വെളിയിൽ പന്തൽ സജ്ജീകരിച്ചിരുന്നെങ്കിലും മൃതദേഹം വാഹനത്തിൽനിന്ന് പുറത്തെടുത്തില്ല. മന്ത്രിമാരായ േഡാ. ടി.എം. തോമസ് ഐസക്, പി. തിലോത്തമൻ, കെ.ടി. ജലീൽ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ അേന്ത്യാപചാരം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാറിനുവേണ്ടി കലക്ടര്‍ എം. അഞ്ജന പുഷ്പചക്രം അര്‍പ്പിച്ചു. ഒന്നേകാൽ മണിക്കൂർ പൊതുദർശനത്തിനുവെച്ച മൃതദേഹം കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി.
ചൊവ്വാഴ്ച ഉച്ചക്കാണ് സംസ്കാരം. മുഖ്യമന്ത്രി അടക്കമുള്ളവർ പങ്കെടുക്കും. ഗവ. ചീഫ് വിപ്പ് കെ. രാജൻ, എ.എം. ആരിഫ് എം.പി, എം.എൽ.എമാരായ എസ്. ശർമ, ഷാനിമോൾ ഉസ്മാൻ, എൻ.എം. ഷംസീർ, മുൻ എം.എൽ.എ സാജുപോൾ, സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, ബി.ജെ.പി ജില്ല പ്രസിഡൻറ് കെ. സോമൻ, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എ.എം. നസീർ, നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മുൻ ചെയർമാൻ തോമസ് ജോസഫ് തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു.
കുട്ടനാട്ടിലെ വീട്ടിൽ മന്ത്രി എ.കെ. ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, എം.വി ഗോവിന്ദൻ തുടങ്ങിയവരും അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.