കൊച്ചി: അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് ആലപ്പുഴ ചേന്നംകരി സെൻറ് പോള്‍സ് മാര്‍ത്തോമ പള്ളി സെമിത്തേരിയിൽ നടക്കും. സംസ്കാരത്തിന് ശേഷം മൂന്നിന് പള്ളിയങ്കണത്തിൽ അനുശോചന സമ്മേളനം നടക്കും. തിങ്കളാഴ്ച ഉച്ചക്ക് എൻ.സി.പി വർക്കിങ് കമ്മിറ്റി അംഗം പ്രഫുൽപട്ടേൽ ആശുപത്രിയിലെത്തിയും ദേശീയ അധ്യക്ഷൻ ശരത്പവാർ, സുപ്രിയസുലെ എം.പി, ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ എന്നിവർ വൈകീട്ട് വീട്ടിലെത്തിയും അന്ത്യോപചാരം അർപ്പിക്കും.
ആസ്റ്റർ മെഡ്സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തിങ്കളാഴ്ച ഉച്ചക്ക് ആലപ്പുഴക്ക് െകാണ്ടുപോകും. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചുവരെ ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദർശനത്തിന് വെക്കും. 5.30ന് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പൂപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ എത്തിക്കും. ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടിൽ പ്രാർഥന കർമങ്ങൾ ആരംഭിക്കും.
എന്‍.സി.പി അഖിലേന്ത്യ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി ജയൻപുത്തൻപുരക്കൽ, സേവാദൾ ചെയർമാൻ ജോണി തോട്ടക്കര, വി.രാംകുമാർ തുടങ്ങിയവർ തിങ്കളാഴ്ച ഭൗതിക ശരീരത്തെ അനുഗമിക്കും.
വ്യവസായ പ്രമുഖൻ എം.എ യൂസഫലി, എറണാകുളം ജില്ല കലക്ടർ എസ്.സുഹാസ്, കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം പി.സി. ചാക്കോ എന്നിവർ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.