കൊച്ചി: മുൻമന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കെതിരെ നടപടി ആവശ്യപ്പെടുന്ന ഹരജികൾ ഹൈകോടതി വിധി പറയാൻ മാറ്റി. ഹരജിക്കാരുടെയും സർക്കാറിെൻറയും മറ്റു കക്ഷികളുടെയും വാദം പൂർത്തിയാക്കിയ ശേഷമാണ് വിധി പറയാൻ മാറ്റിയത്. കൈനകരി ഗ്രാമപഞ്ചായത്തംഗം ബി.കെ. വിനോദ്, അഖിലേന്ത്യ കിസാൻ സഭ തൃശൂർ ജില്ല കമ്മിറ്റിയംഗം ടി.എൻ. മുകുന്ദൻ എന്നിവർ നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ഭൂമി കൈയേറ്റത്തെക്കുറിച്ച് തഹസിൽദാറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇതിെൻറയടിസ്ഥാനത്തിൽ ആലപ്പുഴ കലക്ടർ തയാറാക്കിയ റിപ്പോർട്ട് പുറത്തു വന്നിട്ടില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ സ്വാധീനം നിമിത്തം പൊലീസും റവന്യൂ വകുപ്പും നടപടി എടുക്കുന്നില്ലെന്നും ഒരു ഹരജിക്കാരൻ കോടതിയെ അറിയിച്ചു.ആരോപണങ്ങളിൽ ശരിയായ അന്വേഷണം നടന്നു വരുകയാണെന്ന് സർക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി വ്യക്തമാക്കി. സർവേ നടത്തി കലക്ടർ അന്തിമ റിപ്പോർട്ട് നൽകിയാലേ നടപടി സാധിക്കൂവെന്നും റിപ്പോർട്ടിന് മുമ്പ് നടപടി വേണമെന്ന് ആവശ്യപ്പെടുന്നത് നിയമപരമല്ലെന്നും സ്റ്റേറ്റ് അറ്റോർണി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.