ഭൂമി കൈയേറ്റം: തോമസ്​ ചാണ്ടിക്കെതിരെ ക്രിമിനൽ കേ​െ​സ​ടു​ക്ക​ണ​മെ​ന്ന്

ആ​ല​പ്പു​ഴ: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​െ​സ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്തൂ​ർ കു​ടും​ബാം​ഗം ടി.​ആ​ർ. രാ​ജ​രാ​ജ​വ​ർ​മ കോ​ട​തി​യെ സ​മീ​പി​ച്ചു. മാ​ത്തൂ​ർ ദേ​വ​സ്വ​ത്തി​​െൻറ 34.68 ഏ​ക്ക​ർ കൃ​ഷി​ഭൂ​മി വ്യാ​ജ​രേ​ഖ ച​മ​ച്ച് തോ​മ​സ് ചാ​ണ്ടി ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് ആ​രോ​പ​ണം. ആ​ല​പ്പു​ഴ രാ​മ​ങ്ക​രി ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്ത​ത്. 
തോ​മ​സ് ചാ​ണ്ടി​യും മ​ക്ക​ളും സ​ഹോ​ദ​ര​ങ്ങ​ളും ഉ​ൾ​െ​പ്പ​ടെ 17 പേ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഭൂ​മി ത​ട്ടി​യെ​ടു​ത്ത​തി​ന് കൂ​ട്ടു​നി​ന്ന ത​ഹ​സി​ൽ​ദാ​ർ, സ​ബ് ര​ജി​സ്ട്രാ​ർ ഉ​ൾ​െ​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​മു​ണ്ട്. 
വ്യാ​ജ​രേ​ഖ ച​മ​ച്ച്​ ആ​ധാ​ര​മെ​ഴു​തി​യാ​ണ് ഭൂ​മി ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണ് രാ​ജ​രാ​ജ​വ​ർ​മ ആ​രോ​പി​ക്കു​ന്ന​ത്. ഹ​ര​ജി ഈ ​മാ​സം ആ​റി​ന് കോ​ട​തി പ​രി​ഗ​ണി​ക്കും.
Tags:    
News Summary - Thomas Chandy's land encroachment- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.