ചെന്നിത്തലയുടെ പ്രസ്താവന ജാള്യത മറക്കാനെന്ന് തോമസ് ഐസക്

തിരുവനന്തപുരം: നോട്ട്​ അസാധുവാക്കൽ മൂലം കേരളത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മുൻകൂട്ടി കാണാൻ സർക്കാറിനായില്ലെന്ന പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തലയുടെ പ്രസ്താവനക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. അപ്രസക്തമാകുന്നതിന്‍റെ ജാള്യത മറക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. ബി.ജെ.പിയുടെ ബി ടീമായി കോൺഗ്രസ് പ്രവർത്തിക്കുന്നതായും ധനമന്ത്രി ആരോപിച്ചു.

സാമ്പത്തിക പ്രതിസന്ധിയെ ദീർഘവീക്ഷണത്തോടെ സമീപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാണ് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആരോപിച്ചത്. ​ശമ്പള വിതരണം മുടങ്ങുന്നത്​ മുൻകൂട്ടി കാണാനായില്ല. തമിഴ്​നാടും ആന്ധ്രയും റിസർവ്​ ബാങ്കിനെ നേരത്തെ കാര്യങ്ങൾ അറിയിച്ചിരുന്നു. ഒരു പ്രതിസന്ധിയുണ്ടാകു​േമ്പാൾ അത്​ പരിഹരിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതല്ലേ എന്ന്​ ചെന്നിത്തല ചോദിച്ചു. ഉത്തരവാദിത്തമുള്ള സ്​ഥാനത്തിരിക്കുന്നയാളാണ്​ ധനമന്ത്രി. അദ്ദേഹം റോഡ്​ഷോ നടത്തുന്നത്​ നിർത്തണമെന്നും പ്രതിപക്ഷ നേതാവ്​ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - thomas isaac attack to chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.