തിരുവനന്തപുരം: ധനകാര്യ കമീഷെൻറ ഇടക്കാല റിപ്പോര്‍ട്ടിൽ കേന്ദ്രസര്‍ക്കാര്‍ ഏകപക ്ഷീയമായി സ്വീകരിച്ച നടപടിക്കെതിരെ മറ്റു സംസ്ഥാനങ്ങളുമായി ചേർന്ന് യോജിച്ച നീക്ക ം നടത്തുമെന്ന് മന്ത്രി ഡോ. തോമസ് െഎസക്. ചണ്ഡിഗഡിൽ ധനമന്ത്രിമാരുമായി ചര്‍ച്ചക് ക് ശ്രമം നടത്തുന്നുണ്ട്. ജി.എസ്.ടി നഷ്ടപരിഹാരം നിഷേധിക്കുന്നതിനെതിരെ കോടതിയെ സമീപിക്കുന്നത് ആലോചിക്കുകയാണെന്നും കെ. സുരേഷ്കുറുപ്പിെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
ധനകാര്യ കമീഷെൻറ പരിഗണന വിഷയങ്ങള്‍ വന്നപ്പോള്‍ പ്രതിഷേധം ഉയർത്തിയതോടെ കമീഷന് ചില വിവാദ പ്രശ്നങ്ങളില്‍ ഇടപെടാതെ പോയി. ഇതോടെ 2011ലെ ജനസംഖ്യ പരിഗണിക്കുമ്പോള്‍ ജനസംഖ്യ നിയന്ത്രണം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കമ്മി നിയന്ത്രണ ഫണ്ട് നിര്‍ത്താത്തതും അതിനാലാണ്. ഇടക്കാല റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് കഴിഞ്ഞ ധനകാര്യ കമീഷന് അനുവദിച്ച 2.57 ശതമാനത്തിൽനിന്ന് നികുതിവിഹിതം 1.9 ശതമാനമാക്കി കുറച്ചു. ഇതിലൂടെ വൻ കുറവാണ് വരിക.
റവന്യൂകമ്മി കുറക്കാനുള്ള ഫണ്ടില്‍ 15,000 കോടി അധികം വകയിരുത്തി അത് പരിഹരിച്ചിരുന്നുവെന്നാണ് വാര്‍ത്തകള്‍. റവന്യൂകമ്മി കുറക്കാനുള്ള ഫണ്ടില്‍ ധനകാര്യകമീഷന്‍ 74,000 കോടി രൂപ നിർദേശിച്ചപ്പോള്‍ കേന്ദ്രബജറ്റില്‍ ധനമന്ത്രി അത് തള്ളിക്കളഞ്ഞ് വെറും 30,000 കോടി മാത്രമാണ് വകയിരുത്തിയത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ധനകാര്യകമീഷെൻറ റിപ്പോര്‍ട്ട് ഇത്തരത്തില്‍ തള്ളുന്നത്. ഇതുമൂലം കേരളത്തിന് ഇനി 5,000 കോടി രൂപ മാത്രമായിരിക്കും ലഭിക്കുക.
വിവിധ സംസ്ഥാനങ്ങളില്‍ ബി.ജെ.പി പരാജയപ്പെടുന്നതുകൊണ്ട് ശത്രുതാമനോഭാവമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മൂന്ന് വര്‍ഷത്തിന് മുമ്പുള്ള പൊതുനിക്ഷേപത്തെ വായ്പയായി കണ്ടുകൊണ്ട് കേരളത്തിെൻറ വായ്പാപരിധി വെട്ടിക്കുറച്ചത്. സാമ്പത്തികവര്ഷത്തിെൻറ അവസാന മൂന്നുമാസം 35,000 കോടി രൂപയാണ് വേണ്ടത്. ഇതില്‍ 12,000 കോടി രൂപയാണ് കേന്ദ്രം എടുത്തുമാറ്റിയത്. ഇതുപോലെ ജി.എസ്.ടി നഷ്ടപരിഹാരവും നിര്‍ത്താനുള്ള നീക്കമാണ്. ഇതിനെതിരെ സംസ്ഥാനങ്ങളുടെ യോജിച്ച പ്രതിഷേധം വേണം. ഇത് ഒരു വര്ഷത്തെകാര്യമല്ല, അടുത്ത അഞ്ചുവര്‍ഷത്തെ പ്രശ്നമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.