തദ്ദേശ സ്ഥാപനങ്ങളിലെ കരാറുകാരുടെ ബിൽ പാസാക്കൽ അടുത്ത വർഷം മാത്രം –ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഗു​രു​ത​ര സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന് ധ​ന​മ​ന്ത്രി തോ​ മ​സ് ഐ​സ​ക് നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​സ്ഥാ​ പ​ന​ങ്ങ​ളി​ലെ അം​ഗീ​കൃ​ത ക​രാ​റു​കാ​രു​ടെ ബി​ൽ പാ​സാ​ക്കു​ന്ന​ത് അ​ടു​ത്ത​വ​ര്‍ഷ​ത്തേ​ക്ക് നീ​ട്ടേ​ണ്ടി​വ​രു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ആ​റു വ​ര്‍ഷ​ത്തി​നി​െ​ട ചെ​ല​വ്​ 15 ശ​ത​മാ​നം ഉ​യ​ര്‍ന്ന​പ്പോ​ള്‍ വ​രു​മാ​ന​ത്തി​ല്‍ 10 ശ​ത​മാ​ന​മാ​ണ് വ​ര്‍ധ​ന. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ വ​രെ സം​സ്ഥാ​ന​ത്തി​െൻറ ആ​കെ റ​വ​ന്യൂ​വ​രു​മാ​നം 55,747 കോ​ടി​യാ​ണ്. മു​ന്‍വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 1.32 ശ​ത​മാ​നം വ​ള​ര്‍ച്ച. നി​കു​തി വ​രു​മാ​ന​ത്തി​ല്‍ 1.3ഉം ​നി​കു​തി​യേ​ത​ര വ​രു​മാ​ന​ത്തി​ല്‍ 19.22ഉം ​ശ​ത​മാ​നം വ​ര്‍ധ​ന​യു​ണ്ട്.

എ​ന്നാ​ല്‍ കേ​ന്ദ്ര നി​കു​തി​വ​രു​മാ​ന​ത്തി​ല്‍ 1.63 ശ​ത​മാ​ന​ത്തി​െൻറ​യും ഗ്രാ​ൻ​റി​ല്‍ 12.84 ശ​ത​മാ​ന​ത്തി​െൻറ​യും കു​റ​വു​ണ്ടാ​യി. നി​കു​തി, ജി.​എ​സ്.​ടി വി​ഹി​ത​ങ്ങ​ളി​ല്‍ 4000 കോ​ടി​യു​ടെ അ​ട​ക്കം ആ​കെ 12,000 കോ​ടി​യു​ടെ കു​റ​വു​ണ്ടാ​കും.

Tags:    
News Summary - thomas isac -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.