തിരുവനന്തപുരം: സാലറി ചലഞ്ചിൽ ജീവനക്കാർ പൂർണമായി സഹകരിച്ചില്ലെങ്കിൽ ശമ്പ ള നിയന്ത്രണത്തിന് നിർബന്ധിതമാകുമെന്ന മുന്നറിയിപ്പുമായി മന്ത്രി ഡോ. തോമസ് െഎ സക്. പല സംസ്ഥാനങ്ങളിലും മാർച്ചിലെ ശമ്പളം പൂർണമായി നൽകുന്നില്ല. സ്ഥിതിഗതി ഇന്നത് തേതുപോലെ തുടർന്നാൽ ഇത്തരമൊരു നടപടി ആലോചിക്കേണ്ടിവരും. രൂക്ഷമായ സാമ്പത്തിക പ്രത ിസന്ധിയുണ്ടെന്നും എല്ലാവരും സാലറി ചലഞ്ചിൽ ചേർന്നാൽ നിയന്ത്രണമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ഉണ്ടാകുന്നതിെൻറ നാലിലൊന്ന് വരുമാനം പോലുമില്ല. മാർച്ചിൽ ലോട്ടറിയിൽനിന്നും മദ്യത്തിൽനിന്നുമുള്ള നികുതി പൂർണമായി കിട്ടാതായി.
മോട്ടോർ വാഹന വിൽപനയില്ല. അവയുടെ നികുതി അടയ്ക്കുന്നതിൽ ഇളവും നൽകി. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ഏപ്രിലിൽ വരുമാനമുണ്ടാകുമെന്ന് പ്രതീക്ഷയില്ല. ഭക്ഷണസാധനങ്ങളേ വിൽക്കുന്നുള്ളൂ. അവയുടെ മേൽ ജി.എസ്.ടിയില്ല. വരുമാനം നിലച്ചവർക്ക് അടിയന്തര സഹായം നൽകിയേ തീരൂ. ഇവയൊക്കെ വിലയിരുത്തി സാലറി ചലഞ്ചിൽ മുഴുവൻ ജീവനക്കാരും സ്വമേധയാ പങ്കെടുക്കണമെന്നും ആരെയും നിർബന്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ പ്രയാസം കുറക്കാൻ ചർച്ചചെയ്ത് മാറ്റം കൊണ്ടുവരും.
ജീവനക്കാരുമായി സഹകരിക്കാൻ തയാറാണ്. മുൻ അനുഭവവും കോടതി പരാമർശവും കൂടി കണക്കിലെടുത്താകും ഇത്തവണ ഉത്തരവിറക്കുക. നല്ല മനസ്സുള്ളവർ മാത്രം ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്താൽ മതി. ഇതുസംബന്ധിച്ച ഉത്തരവ് ഏപ്രിലിൽ ഇറങ്ങും. ചില വിഭാഗങ്ങളെ ഒഴിവാക്കുന്നത് ആലോചിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ, ശമ്പളനിയന്ത്രണത്തിലേക്ക് ഇപ്പോൾ പോകേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മാസത്തെ ശമ്പളം നൽകണമെന്നത് അഭ്യർഥനയാണ്. അതിന് നല്ല പ്രതികരണവും ലഭിക്കുന്നു. സർക്കാറിന് ഇക്കാര്യത്തിൽ ആശങ്കയില്ല. ജീവനക്കാരുടെ പ്രതികരണം നോക്കാമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.