ഒാഖിഫണ്ടിന് ആകാശയാത്ര; സര്‍ക്കാരിനെ പരിഹസിച്ച്‌ ജേക്കബ് തോമസ്

തിരുവനന്തപുരം: ഒാഖിഫണ്ടിന് ഹെലികോപ്ടര്‍ യാത്ര നടത്തിയ സംഭവത്തിൽ  മുഖ്യമന്ത്രിയെയും സർക്കാറിനെയും പരിഹസിച്ച്‌ ഡി.ജി.പി ജേക്കബ് തോമസ്. പാഠം നാല്- ഫണ്ട് കണക്ക് എന്ന കുറിപ്പില്‍ ഫേസ്ബുക്കിലൂടെയാണ് ജേക്കബ് തോമസിന്റെ പരിഹാസം. 

ജേക്കബ് തോമസിന്റെ പോസ്റ്റ് ഇങ്ങനെ:
ജീവന്റെ വില – 25 ലക്ഷം
അൽപ്പജീവനുകൾക്ക് – 5 ലക്ഷം
അശരണരായ മാതാപിതാക്കൾക്ക് – 5 ലക്ഷം
ആശ്രയമറ്റ സഹോദരിമാർക്ക് – 5 ലക്ഷം
ചികിൽസയ്ക്ക് – 3 ലക്ഷം
കാത്തിരിപ്പു തുടരുന്നത് – 210 കുടുംബങ്ങൾ
ഹെലിക്കോപ്റ്റർ കമ്പനി കാത്തിരിക്കുന്നത് – 8 ലക്ഷം

പോരട്ടേ പാക്കേജുകൾ!

ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് തൃശൂരിലെ സി.പി.എം സമ്മേളന വേദിയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രയാണ് വിവാദമായത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്സാണ്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലിക്കോപ്റ്ററാണ് മുഖ്യമന്ത്രി വാടകയ്ക്ക് എടുത്തത്. ഹെലികോപ്ടർ കമ്പനി ചോദിച്ചത് 13 ലക്ഷമാണെങ്കിലും വിലപേശി എട്ടുലക്ഷത്തില്‍ ഒതുക്കുകയായിരുന്നു.

Full View
Tags:    
News Summary - thomas jacob against CM helicopter travel issue -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.