തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് മുന്‍ ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡി അയച്ച കത്ത് അസാധാരണമെന്ന് വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍. സോളാര്‍ കമീഷനില്‍ സരിത എസ്. നായര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ ലഭിച്ച പത്തോളം പരാതി പൂഴ്ത്തിയെന്ന പരാതിയില്‍ വിജിലന്‍സിനോട് നിലപാട് ആരാഞ്ഞതിനിടെയാണ് ശങ്കര്‍ റെഡ്ഡി കത്തയച്ച നടപടി ഉചിതമാണോയെന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കിയത്. ശങ്കര്‍ റെഡ്ഡിക്ക് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്ത് പരാതിക്കാരനായ പായ്ച്ചിറ നവാസ് ഹാജരാക്കിയിരുന്നു. കത്ത് ചോര്‍ന്നത് എങ്ങനെയെന്നും കോടതി ആരാഞ്ഞു. എന്നാല്‍, ശങ്കര്‍ റെഡ്ഡി തന്നെ കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നെന്ന് നവാസ് കോടതിയെ അറിയിച്ചു. ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിലേക്ക് ഈമാസം അഞ്ചിന് കേസ് മാറ്റി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.