മലപ്പുറം: അപവാദങ്ങളിൽ അഭിരമിക്കുന്നവരല്ല, നാടിന്റെ വികസന കാര്യങ്ങളിൽ മുഴുകുന്നവരാണു തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. എത്ര ആഴത്തിൽ കുഴിച്ചിട്ടാലും സത്യം പുറത്തുവരുമെന്നും സ്പീക്കർ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമീഷന് പരിശോധിക്കുമെന്നും സ്പീക്കര്‍ എന്ന നിലയില്‍ അഭിപ്രായം പറയുന്നതിന് പരിമിതിയുണ്ടെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സ്പീക്കർ പറഞ്ഞു.
കെ. സുരേന്ദ്രന്റെ ആരോപണങ്ങളിൽ എത്രത്തോളം ശരിയാണെന്ന് പൊതുജനം മനസിലാക്കട്ടെ. ഇവക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. മാധ്യമങ്ങൾ മൊഴികളോ റിപ്പോർട്ടുകളോ കണ്ടിട്ടല്ല റിപ്പോർട്ട് ചെയ്യുന്നതെന്നും ശ്രീരാമകൃഷ്ണൻ വിമർശിച്ചു.
ബ്രേക്കിംഗ് ന്യൂസുകളിലെ ആഹ്ലാദത്തിൽ വസ്തുത മറക്കരുത്. ആരോപണങ്ങൾ എത്രത്തോളം ശരിയാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടേയെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കർക്ക് എപ്പോഴും പത്ര സമ്മേളനം നടത്താനാകില്ല. ആ പരിമിതിയെ ദൗർബല്യമായി കണ്ടു കൊണ്ട് വിമർശിക്കുകയാണ് എതിർപക്ഷമെന്നും ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.