കോട്ടയം: 1957ൽ തുടങ്ങിയതാണ് കേരള നിയമസഭയുടെ ചരിത്രം. 64 വർഷം പിന്നിടുേമ്പാഴും രണ്ട് വനിതകൾ മാത്രമാണ് കോട്ടയം ജില്ലയെ പ്രതിനിധാനംചെയ്ത് നിയമസഭയിലെത്തിയത്. മേഴ്സി രവിയും സി.െക. ആശയും. എന്നാൽ, അവർക്കുമുേമ്പ കേരള രാഷ്ട്രീയചരിത്രത്തിൽ കോട്ടയത്തിന് അഭിമാനിക്കാൻ മൂന്ന് പെൺപേരുകൾകൂടിയുണ്ട്. കാഞ്ഞിരപ്പള്ളിക്കാരികളും സഹോദരിമാരുമായ റോസമ്മ പുന്നൂസും അക്കാമ്മ ചെറിയാനും പുതുപ്പള്ളിക്കാരിയായ റോസമ്മ ചാക്കോയും. ഐക്യകേരള നിയമസഭയിൽ ആദ്യം സത്യപ്രതിജ്ഞ ചെയ്ത അംഗം, ആദ്യ പ്രോടെം സ്പീക്കർ, കോടതി അയോഗ്യയാക്കിയതോടെ സ്ഥാനം നഷ്ടപ്പെട്ട ആദ്യ എം.എൽ.എ, ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ എം.എൽ.എ, ദേവികുളം മണ്ഡലത്തിലെ ആദ്യത്തെയും അവസാനത്തെയും വനിത എം.എൽ.എ അങ്ങനെ നിരവധി റെക്കോഡുകൾക്ക് ഉടമയാണ് റോസമ്മ പുന്നൂസ്. സഹോദരി അക്കാമ്മ ചെറിയാനൊപ്പം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന് സ്വാതന്ത്ര്യസമര രംഗത്തിറങ്ങുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്ത റോസമ്മ, കമ്യൂണിസ്റ്റ് നേതാവായ പി.ടി. പുന്നൂസിെന വിവാഹം ചെയ്തതോടെയാണ് ചെങ്കൊടിക്ക് കീഴിൽ അണിനിരന്നത്.
ഇടുക്കി ജില്ല രൂപവത്കരിക്കുന്നതിനുമുമ്പ്, സി.പി.െഎ സ്ഥാനാർഥിയായി ദേവികുളം മണ്ഡലത്തിൽനിന്നാണ് റോസമ്മയുടെ ആദ്യ മത്സരം. എൻ. ഗണപതിയെ 1922 വോട്ടിനാണ് തോൽപിച്ചത്. എതിർ സ്ഥാനാർഥികളിലൊരാളായ ബി.െക. നായർ തെൻറ പത്രിക വരണാധികാരി നിയമവിരുദ്ധമായി തള്ളിയെന്നാരോപിച്ച് ട്രൈബ്യൂണലിനെ സമീപിച്ചതോടെ റോസമ്മയുടെ തെരഞ്ഞെടുപ്പുവിജയം കോടതി റദ്ദാക്കി. തുടർന്ന് 1958 ൽ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്നു. 7069 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ റോസമ്മ ബി.കെ. നായരെ തോൽപിച്ചത്. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പുകേസും ഉപതെരഞ്ഞെടുപ്പും കൂടിയായിരുന്നു അത്.
1957ൽ ആലപ്പുഴയിൽനിന്ന് പി.ടി. പുന്നൂസും ലോക്സഭയിലെത്തിയപ്പോൾ ഒരേസമയം എം.പിയും എം.എൽ.എയുമായ ദമ്പതികൾ എന്ന നേട്ടവും ഇവർ സ്വന്തമാക്കി. 1987ൽ ആലപ്പുഴ മണ്ഡലത്തിലായിരുന്നു അടുത്ത മത്സരം. 16 സ്ഥാനാർഥികളുണ്ടായിരുന്ന ആ തെരഞ്ഞെടുപ്പിൽ 12,834 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചത്. പിന്നീട് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനിന്ന അവർ കേരള മഹിളസംഘം സംസ്ഥാന പ്രസിഡൻറ്, കേരള വനിത കമീഷന് അംഗം, പ്ലാേൻറഷന് കോര്പറേഷന് ചെയര്പേഴ്സൻ സ്ഥാനങ്ങൾ വഹിച്ചു. 2013ൽ 100ാം വയസ്സിലായിരുന്നു അവരുടെ വിയോഗം.
കാഞ്ഞിരപ്പള്ളി സെൻറ് മേരീസ് സ്കൂളിലെ പ്രധാനാധ്യാപിക ജോലി ഉപേക്ഷിച്ചാണ് അക്കാമ്മ ചെറിയാൻ ഉത്തരവാദിത്ത ഭരണമാവശ്യപ്പെട്ടുള്ള തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിെൻറ തീച്ചൂളയിേലക്കിറങ്ങിയത്. പട്ടാളക്കാരുടെ തോക്കിൻമുനയിലൂടെ ജാഥ നയിച്ച് ചിത്തിര തിരുനാൾ രാജാവിന് നിവേദനം നൽകിയ ധീരവനിതയായിരുന്നു അക്കാമ്മ. 1948ൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽനിന്ന് എതിരില്ലാതെ തിരുവിതാകൂർ ലെജിസ്സ്ലേറ്റിവ് അസംബ്ലിയിലേക്ക് ജയിച്ചു. പാർട്ടിയുടെ നയവ്യതിയാനങ്ങളോട് യോജിക്കാനാവാതെ പിന്നീട് കോൺഗ്രസിൽനിന്ന് രാജിവെച്ചു. 1952ൽ മീനച്ചിൽ ലോക്സഭ മണ്ഡലത്തിലും ഏറ്റവും ഒടുവിൽ 1967ൽ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലും മത്സരിച്ചെങ്കിലും തോറ്റു. 1982ൽ തിരുവനന്തപുരത്തായിരുന്നു മരണം. സ്ഥാനമാനങ്ങളിൽ ഇടംപിടിച്ചില്ലെങ്കിലും ചരിത്രത്തിൽ നിഷേധിക്കാനാവാത്ത സാന്നിധ്യമാണ് തിരുവിതാംകൂറിെൻറ ഝാൻസി റാണി എന്ന വിശേഷണത്തിനുടമയായ ഈ ഉജ്ജ്വലവനിതയുടേത്.
കോട്ടയത്തിനുപുറത്ത് പോയി മത്സരിച്ചുജയിച്ച് എട്ടും ഒമ്പതും 10ഉം നിയമസഭകളിലെ അംഗമായ ആളാണ് റോസമ്മ ചാക്കോ. 1982ൽ ഇടുക്കി മണ്ഡലത്തിൽനിന്നാണ് ആദ്യജയം. 1991ൽ ചാലക്കുടി, 1996ൽ മണലൂർ മണ്ഡലങ്ങളിൽനിന്നും വിജയിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറും മഹിള കോൺഗ്രസ് സെക്രട്ടറിയുമായിരുന്ന ഇവർ 2019ലാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.