​ചുമട്ടുതൊഴിൽ നിലനിർത്തണമെന്ന്​ പറയുന്നവർ​ തൊഴിലാളികളെ ചൂഷണം ചെയ്യുന്നവർ -ഹൈകോടതി

െകാച്ചി: ചുമട്ടുതൊഴിൽ നിർത്തലാക്കണമെന്ന കോടതി നിരീക്ഷണത്തെ ദുർവ്യാഖ്യാനം ചെയ്യുന്നത്​ സ്ഥാപിത താൽപര്യക്കാരാ​െണന്ന്​ ഹൈകോടതി. ക്ഷേമ ബോർഡുകൾ വേ​െണ്ടന്ന​ അഭിപ്രായം കോടതിക്കില്ല. അത്തരത്തിൽ വ്യാഖ്യാനിക്കുന്നത്​ ചില താൽപര്യങ്ങൾ സംരക്ഷിക്കാനാണ്​. ചുമട്ടുതൊഴിൽ നിലനിർത്തണമെന്ന്​ പറയുന്നവർ ചുമടെടുക്കുന്നവരല്ല. പാവം തൊഴിലാളികളെ ചൂഷണം ചെയ്​ത്​ ജീവിക്കുന്നവരാണവർ. താൽപര്യമുള്ളവരെ പരിശീലനം നൽകാതെ ചുമട്ടു തൊഴിലാളികളാക്കുകയാണ്​ രാഷ്​ട്രീയക്കാരെന്നും ജസ്​റ്റിസ്​ ദേവൻ രാമച​ന്ദ്രൻ പറഞ്ഞു.

ചുമട്ടുതൊഴിലി​െൻറ കാലം 20ാം നൂറ്റാണ്ടിൽ കഴിഞ്ഞതാണെങ്കിലും ഇവിടെ 21ാം നൂറ്റാണ്ടിലും തുടരുകയാണെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ചുമടെടുത്ത്​ തൊഴിലാളികളുടെ ന​ട്ടെല്ലും ആരോഗ്യവും തകരുകയാണ്. എന്നിട്ടും ചുമട്ടുതൊഴിൽ നിർത്തുന്നതിനെക്കുറിച്ച് ആരും ചിന്തിക്കുന്നില്ല. 75 കിലോഭാരം ദിവസം നാലുമണിക്കൂർ വീതം 50 വർഷം ചുമന്നാൽ പിന്നെ ജീവിതം ഉണ്ടാകില്ല. ചുമട്ടു തൊഴിൽ നിർത്തേണ്ടകാലം അതിക്രമിച്ചു.

പരിഷ്കൃത രാജ്യങ്ങളൊന്നും പൗരന്മാരെക്കൊണ്ട് തലച്ചുമട് എടുപ്പിക്കില്ല. ചുമട്ടുതൊഴിലാളി നിയമം ലോഡ് വർക്കേഴ്സ് ആക്ട് എന്ന് ഭേദഗതി ചെയ്യേണ്ട സമയമായി. 1970ൽ നിലവിൽ വന്ന നിയമം നിലനിൽക്കുന്നതിനാലാണ്​ 50 വർഷം കഴിഞ്ഞിട്ടും മനുഷ്യത്വമില്ലാത്ത ഈ തൊഴിൽ തുടരുന്നത്​. ചുമട്ടു തൊഴിലിന് പകരം യന്ത്രങ്ങളെത്തുന്ന സാഹചര്യത്തിലാണ്​ നോക്കുകൂലി രംഗത്ത്​ വന്നത്​. നോക്കുകൂലി വാങ്ങുന്നതിന്​ പകരം ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കാൻ പരിശീലനം നൽകുകയാണ്​ വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

ചുമട്ടുതൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനാണ്​ ചുമട്ടുതൊഴിലാളി നിയമം കൊണ്ടുവന്നതെന്നും മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരമൊരു നിയമമില്ലെന്നുമായിരുന്നു സർക്കാറിെൻറ വാദം. ഹരജി വീണ്ടും ഡിസംബർ 21ന്​ പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Those who want to keep the load work are the ones who are exploiting the workers -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-01-04 01:21 GMT