ശബരിമല: മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരിക്ക് കത്തിലൂടെയും ഫോണിലൂടെയും ഭീഷണി. വെള്ളിയാഴ്ച തപാൽ വഴിയാണ് ഭീഷണിയും അസഭ്യവും നിറഞ്ഞ കത്ത് ലഭിച്ചത്. സന്നിധാനം പൊലീസിൽ അന്നുതന്നെ പരാതി നൽകി.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തന്ത്രിെയയും പരികർമികളെയും വിശ്വാസികളെയും പിന്തുണച്ചതിെൻറ പേരിലാണ് ഭീഷണിയെന്ന് അനീഷ് നമ്പൂതിരി പറഞ്ഞു. മരണസമയത്ത് ദൈവത്തെ കാണിച്ചുതരാം എന്ന രീതിയിലുള്ള ഭീഷണിയാണ് കത്തിലുള്ളത്. ഫോണിലൂടെയും ഭീഷണി ഉണ്ടായതായി അദ്ദേഹം പറഞ്ഞു.
ശബരിമല ആചാരം നിലനിർത്തണമെന്ന നിലപാടാണ് അനീഷ് നമ്പൂതിരി സ്വീകരിച്ചിരുന്നത്. തുലാമാസ പൂജസമയത്ത് രഹ്ന ഫാത്തിമയും ആന്ധ്ര സ്വദേശിനിയായ മാധ്യമപ്രവർത്തകയും സന്നിധാനം വലിയ നടപ്പന്തൽ വരെ എത്തിയപ്പോൾ മാളികപ്പുറം മേൽശാന്തിയുടെ പരികർമികൾ പതിനെട്ടാംപടിക്ക് സമീപം ശരണം വിളിച്ച് പ്രതിഷേധിച്ചിരുന്നു.
യുവതി ദർശനം നടത്തിയാൽ നട അടച്ച് ശ്രീകോവിലിെൻറ താക്കോൽ ദേവസ്വം അഡ്മിനിസ്ട്രേറ്ററെ ഏൽപിച്ച് താൻ പടിയിറങ്ങുമെന്ന ശബരിമല തന്ത്രിയുടെ നിലപാടിനെ പരസ്യമായി പിന്തുണച്ചിരുന്നു മാളികപ്പുറം മേൽശാന്തി. ഭീഷണിക്കത്ത് സംബന്ധിച്ച് സന്നിധാനം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.