കൊച്ചി: സംസ്ഥാനത്ത് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണിയിൽ മുന്നിൽ ഇടുക്കിയും വടക്കന്‍ ജില്ലകളും. വയനാട്, ഇടുക്കി ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും മണ്ണിടിച്ചിൽ ഭീഷണിയിലാണ്. ആലപ്പുഴയാണ് മണ്ണിടിച്ചില്‍ ഭീഷണിയില്ലാത്ത ഏക ജില്ല.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ തീരമേഖല ഒഴികെ പല പ്രദേശങ്ങളും ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ വരും. മലപ്പുറം ജില്ലയുടെയും പാലക്കാടിന്റെയും മലയോര മേഖലകളിലും വ്യാപകമായി മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ഐ.ഐ.ടി ഡല്‍ഹിയുടെ ഹ്രൈഡോ സെന്‍സ് ലാബ് തയാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
മണ്ണിടിച്ചില്‍സാധ്യത മേഖലയെ നാലായി തിരിച്ചാണ് ഉരുൾപൊട്ടൽ സാധ്യത മാപ്പ് (ഐ.എല്‍.എസ്.എം) തയാറാക്കിയിരിക്കുന്നത്. എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളും കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ തമിഴ്നാടിനോട് ചേര്‍ന്നുള്ള മേഖലകളും മണ്ണിടിച്ചില്‍ ഭീഷണിയുള്ളവയാണ്.
ഭൂപ്രകൃതിയിലെ മാറ്റം, ഭൂമിയുടെ ചരിവ്, മണ്ണിന്റെ പ്രത്യേകത, പാറയുടെ പ്രത്യേകത, ലഭിക്കുന്ന മഴ എന്നിവയെ ആസ്പദമാക്കിയാണ് ഉരുൾപൊട്ടൽ സാധ്യത രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ പ്രത്യേക സാഹചര്യവും ഭൂപ്രകൃതിയുംകൂടി കണക്കിലെടുത്താൽ കുന്നിന്റെ ചരിവും പ്രത്യേക കാരണമാണ്. ഭൂമിയുടെ ചരിവ് 20 ഡിഗ്രിക്ക് മുകളിലാണെങ്കിൽ അത് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമെന്നാണ് വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.