‘വെറുതെയല്ല ഇവറ്റകളെ ബോംബ് വെച്ച് പൊട്ടിക്കുന്നത്’ -രാഹുലിനും പ്രിയങ്കക്കുമെതിരെ ഭീഷണി പോസ്റ്റ്; എസ്‍.പിക്ക് പരാതി

വൈത്തിരി: ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും വയനാട് ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയും അടക്കമുള്ള നേതാക്കൾക്കെതിരെ ഫേസ്ബുക്കിൽ ഭീഷണി പോസ്റ്റ്. സംഭവത്തിൽ വയനാട് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.

സി.പി.എം പ്രവർത്തകനായ പ്രസാദ് വൈത്തിരിയാണ് ഫേസ്ബുക്കിൽ വിവാദ കുറിപ്പ് ഇട്ടത്. 'കൽപറ്റയിൽ ബ്ലോക്ക്, ഏതോ നാട്ടിൽനിന്ന് വന്ന വയനാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. വെറുതെയല്ല ഇവറ്റകളെ ബോംബ് വെച്ച് പൊട്ടിക്കുന്നത്' എന്നായിരുന്നു കുറിപ്പ്. നിരവധി പേരാണ് ഇയാൾക്കെതിരെ പ്രതികരണവുമായി രംഗത്തു വന്നത്. യു.ഡി.എഫ് തിരഞ്ഞെടുപ്പ് നിരീക്ഷകൻ സി.എ. അരുൺദേവ്, തളിപ്പുഴ ബൂത്ത് കൺവീനർ പി.പി. മുഹമ്മദ് തുടങ്ങി നിരവധി പേർ പ്രസാദിനെതിരെ പൊലീസ് മേധാവിക്ക് പരാതി അയച്ചു. വൈകീട്ട് ആറു മണിയോടെ പ്രസാദ് പോസ്റ്റ് പിൻവലിച്ചു.

Tags:    
News Summary - threat post against Rahul gandhi and Priyanka gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.