കൊണ്ടോട്ടിയിലെത്തിയാൽ ബൽറാമി​െൻറ കൈകാലുകൾ വെട്ടുമെന്ന്​ ഭീഷണി

െകാണ്ടോട്ടി: വി.ടി. ബൽറാം എം.എൽ.എ കൊണ്ടോട്ടിയിലെത്തിയാൽ കാൽ വെട്ടുമെന്ന്​ ഫേസ്​ബുക്കിലൂടെ ഭീഷണി. ‘കൊണ്ടോട്ടി െകാടിമരം സഖാക്കൾ’ എന്ന പേരിൽ പോസ്​റ്റ്​ ​െചയ്​ത വിഡിയോയിലാണിത്​. മുനിസിപ്പൽ കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 19ന് ​ബൽറാമിന്​ ​െകാണ്ടോട്ടിയിൽ സ്വീകരണം നൽകുന്നുണ്ട്​. ഇൗ പരിപാടിക്കെത്തിയാൽ കാൽ ​െവട്ടിമാറ്റുമെന്നാണ്​ വിഡിയോയിൽ പറയുന്നത്​.

കൊണ്ടോട്ടി കൊടിമരം സഖാക്കൾക്ക്​ ഇന്ന്​ അതിനുള്ള ചങ്കൂറ്റവും ആരോഗ്യവും പ്രസ്ഥാനത്തി​​​െൻറ ബലവുമുണ്ട്​. ബൽറാം ജനിക്കുന്നതിന്​ മുമ്പ്​ എ.കെ.ജി ജനിച്ചതിനാലാണ്​ ബൽറാമിന്​ ഖദർ ധരിച്ച്​ നടക്കാൻ കഴിയുന്നത്​. ബൽറാം ​കൊണ്ടോട്ടിയിൽ വന്നാൽ തടയുമെന്നും അതിനെതിരെ കേസ്​ വന്നാൽ ഒരു കുഴപ്പവുമി​ല്ലെന്നും വിഡിയോയിൽ പറയുന്നു​. സംഭവത്തിൽ യൂത്ത്​ കോൺഗ്രസ്​ മലപ്പുറം പാർലമ​​െൻറ്​ കമ്മറ്റി പ്രസിഡൻറ്​ റിയാസ്​ മുക്കോളി കൊണ്ടോട്ടി സി.​െഎ മുഹമ്മദ്​ ഹനീഫക്ക്​ പരാതി നൽകി. 


 

Tags:    
News Summary - threat to vt balram on facebook live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.