മഞ്ചേരി: യുവാവിനെ ഹണിട്രാപ്പില്‍പ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ മൂന്ന് പ്രതികളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വിളയില്‍ മുണ്ടംപറമ്പ് കാനാത്ത് കുണ്ടില്‍ മുഹമ്മദ് ഇര്ഫാന് (24), ചെമ്രക്കാട്ടൂര്‍ കുന്നത്ത് വീട്ടിൽ സഹദ് ബിനു (24), അരീക്കോട് ചെമ്രക്കാട്ടൂര്‍ മാതക്കോട് മണ്ണാളിപ്പറമ്പില് ഹിദാശ് അലി (24) എന്നിവരാണ് പിടിയിലായത്.
ഈ മാസം 20ന് മഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. ചികിത്സയില്‍ കഴിയുകയായിരുന്ന പരാതിക്കാരനെ കേസിലെ ഒന്നാം പ്രതിയായ മുഹമ്മദ് ഇര്ഫാന് ഫോണില്‍ വിളിക്കുകയും കാണാന്‍ താൽപര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. വൈകീട്ട് നാലരയോടെ മുഹമ്മദ് ഇര്ഫാന് റൂമിലെത്തി വാതിലടച്ചു.
ഈ സമയം പുറത്തുനിന്ന് അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം പരാതിക്കാരനെ മര്‍ദിക്കുകയും പരാതിക്കാരന്റെയും ഒന്നാം പ്രതിയുടെയും നഗ്നചിത്രങ്ങളും വിഡിയോകളും ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇവ സമൂഹ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ പരാതിക്കാരനില്‍ നിന്ന് 3000 രൂപ തട്ടിയെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.