യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ മൂന്നുപേർ പിടിയിൽ

എടക്കര: മോർഫ് ചെയ്ത നഗ്നഫോട്ടോകൾ അയച്ചുകൊടുത്ത് എടക്കര സ്വദേശിനിയിൽനിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതായി പരാതി. സംഭവത്തിൽ കണ്ണികളായ മൂന്ന്  യുവാക്കളെ പൊലീസ് പിടികൂടി. കോഴിക്കോട് വടകര വള്ളിക്കാട് മുട്ടുങ്ങൽ സ്വദേശികളായ തെക്കേ മനയിൽ അശ്വന്ത് ലാൽ (23), തയ്യൽ കുനിയിൽ അഭിനാഥ് (26), കോഴിപ്പറമ്പത്ത് സുമിത് കൃഷ്ണൻ (21) എന്നിവരെയാണ് എടക്കര പൊലീസ് ഇൻസ്പെക്ടർ എസ്. അനീഷ് അറസ്റ്റ് ചെയ്തത്.

കേസിലെ പ്രധാന പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പിടിയിലായവർക്ക് കേസു​മായി നേരിട്ട് ബന്ധമുണ്ടോയെന്ന് പറയാനാകില്ലെന്നും ഇവരുടെ അക്കൗണ്ടിലേക്കാണ് തുക കൈമാറിയത് എന്നതിനാലാണ് അറസ്റ്റ് ചെയ്തത് എന്നും പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ഡിസംബറിൽ സൈബർ കാർഡ് എന്ന ആപ്പിലൂടെ 4000 രൂപ വായ്പയെടുത്ത പരാതിക്കാരി പലിശയടക്കം തിരിച്ചടവ് പൂർത്തിയാക്കിയിരുന്നു. എന്നാൽ, കൂടുതൽ പണം വായ്പ എടുത്തിട്ടുണ്ടെന്നും അത് തിരിച്ചടക്കാത്തപക്ഷം മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ബന്ധുക്കൾക്കും മറ്റും അയക്കുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി. പലതവണയായി 43,500 രൂപയാണ് തടടിപ്പുസംഘം കൈവശപ്പെടുത്തിയത്.

സീനിയർ സി.പി.ഒ മാരായ അനൂപ്, പ്രീതി, ഉണ്ണികൃഷ്ണൻ, സാബിർ അലി, ബിന്ദു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Three arrested for threatening woman by nude blackmail and extorting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.