കൊറോണ: വ്യാജ വാർത്ത പ്രചരിപ്പിച്ച മൂന്ന് പേർ അറസ്​റ്റിൽ

തൃശൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ മൂന്ന് പേരെ തൃശൂരിൽ പൊലീസ് അറസ്​റ ്റ്​ ചെയ്തു. മൂന്നുപീടിക പുഴങ്കര ഇല്ലത്ത് വീട്ടിൽ ഷാഫി (35), പെരിഞ്ഞനം അമ്പലത്ത് വീട്ടിൽ സിറാജുദ്ദീൻ (37) എന്നിവരെ ത ൃശൂർ ടൗൺ ഈസ്​റ്റ്​ പൊലീസും പഴയന്നൂർ വടക്കേത്തറ കുന്നത്ത് വീട്ടിൽ ശബരിയെ (28) പഴയന്നൂർ പൊലീസുമാണ് അറസ്​റ്റ്​ ചെ യ്തത്.

സാമൂഹ്യ മാധ്യമത്തിലൂടെ തെറ്റായ വാർത്ത പ്രചരിപ്പിച്ച പുനല്ലൂർ സ്വദേശി അനീഷ് ജോർജിനെതിരെ മതിലകം പൊലീസ് സ്​റ്റേഷനിൽ കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ട്. വ്യാജ വാർത്ത പ്രചരിപ്പിച്ച കേസിൽ അറസ്​റ്റിലായവരുടെ പോസ്​റ്റ​ുകൾ ഫോർവേഡ് ചെയ്ത ആറ് പേരെ തിരിച്ചറിഞ്ഞതായും മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

ഇവരും കേസിൽ പ്രതിയാവും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമർശം നടത്തുന്നതും സാമൂഹിക മാധ്യമത്തിൽ പോസ്​റ്റ്​ ചെയ്യുന്നതും കുറ്റകരമാണ്. അത്തരത്തിൽ ഒരു കേസ് വന്നിട്ടുണ്ട്. വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് മന്ത്രി ആവർത്തിച്ചു. ആരോഗ്യവകുപ്പി​െൻറ സന്ദേശങ്ങൾ മാത്രം പ്രചരിപ്പിക്കുക. ധാരാളം പേർ ഇത് ചെയ്യുന്നുണ്ട്. ഇതിൽ വളരെ കുറച്ചുപേർ മാത്രമാണ് വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Tags:    
News Summary - three arrested for spreading fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.