തൃശൂർ: സംസ്ഥാന സർക്കാറിെൻറ ലൈഫ് മിഷൻ പദ്ധതിയിൽ പുതുതായി മൂന്ന് ലക്ഷം വീടുകൾ കൂടി നിർമിച്ച് നൽകുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം വ്യാഴാഴ്ച നടക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നര ലക്ഷം പേർക്ക് അടുത്ത സാമ്പത്തികവർഷം വീട് നിർമിച്ച് നൽകാനാണ് ലക്ഷ്യം. കഴിഞ്ഞ സെപ്റ്റംബർ 23 വരെ എട്ട് ലക്ഷം പുതിയ അപേക്ഷകൾ 'ൈലഫ്' പദ്ധതിയിൽ ലഭിച്ചിട്ടുണ്ട്.
ഒരു വീട്ടിൽ വിവിധ കുടുംബങ്ങളായി കഴിയുന്നവരെ ഇതുവരെ പദ്ധതിയിൽ പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. ഭൂരഹിതരായവർക്ക് വരെ വീട് നൽകിയ പശ്ചാത്തലത്തിലാണ് ഇക്കൂട്ടരുടെ ഭവനപ്രശ്നം പരിഹരിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും തദ്ദേശസ്ഥാപനതല സംഗമത്തിെൻറയും അദാലത്തിെൻറയും സംസ്ഥാന ഉദ്ഘാടനവും വ്യാഴാഴ്ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.