കോഴിയിറച്ചി വെന്തില്ല; മൂന്നംഗ സംഘം ഹോട്ടൽ ജീവനക്കാരെ മർദിച്ചു; പ്ലേറ്റുകളും ഫർണിച്ചറും നശിപ്പിച്ചു

അടിമാലി: കറിയിലെ കോഴിയിറച്ചി വെന്തില്ലെന്നാരോപിച്ച് മദ്യപസംഘം ഹോട്ടലിൽ അതിക്രമം നടത്തിയതായി പരാതി. ഞായറാഴ്ച രാത്രി എട്ടിന് കുഞ്ചിത്തണ്ണി താഴത്തെ സിറ്റിയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക്പെപ്പർ ഹോട്ടലിലാണ് സംഭവം.

ബൈസൺവാലി കൊച്ചുപ്പ് ഭാഗത്തുനിന്നു മദ്യപിച്ചെത്തിയ മൂന്നു യുവാക്കളാണ് അതിക്രമം നടത്തിയത്. ഇവർ വാങ്ങി കഴിച്ച കറിയിലെ കോഴി വെന്തില്ലെന്ന് പറഞ്ഞാണ് ഹോട്ടൽ ഉടമയെയും ജീവനക്കാരെയും മർദിക്കുകയും പ്ലേറ്റുകളും ഫർണിച്ചറുകളും തകർക്കുകയും ചെയ്തത്.

കൂടാതെ കടയിൽ ഈസമയം ഭക്ഷണം കഴിക്കാനെത്തിയ രണ്ടു പേരെയും കൈയേറ്റം ചെയ്തു. വെള്ളത്തൂവൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - three-member gang beat up the hotel staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.