പന്തളം: പന്തളത്ത് നിന്നും കാണാതായ മൂന്നു പെൺകുട്ടികളെ തിരുവനന്തപുരം പോർട്ട് പോലീസ് കണ്ടെത്തി പന്തളം പോലീസിന് കൈമാറി. മൂന്ന് കുട്ടികളെയും പന്തളം പൂഴിക്കാട്ട് പ്രവർത്തിക്കുന്ന സ്നേഹിത എന്ന സ്ഥാപനത്തിലെത്തിച്ചു. ഇവരെ പിന്നീട് വിശദമായി ചോദ്യംചെയ്യും.
തിങ്കളാഴ്ച രാവിലെയാണ് സ്കൂളിൽ പോകുന്നു എന്ന വ്യാജനെ പെൺകുട്ടികൾ താമസിക്കുന്ന ബാലാശ്രമത്തിൽ നിന്നും പുറപ്പെട്ടത്. പ്ലസ് വൺ പ്ലസ് ടു വിദ്യാർഥികളാണ് മൂന്നുപേരും പന്തളത്ത് നിന്നും കെ.എസ്.ആർ.ടി.സി ബസ്സിൽ തിരുവനന്തപുരത്ത് എത്തി എന്നാണ് പൊലീസ് വിശദീകരണം.
രാത്രി 12:30 യോടു കൂടിയാണ് തിരുവനന്തപുരം പോർട്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് കുട്ടികളെ കണ്ടെത്തിയത്. വിവരം തിരുവനന്തപുരം പൊലീസ് പന്തളത്ത് അറിയിക്കുകയായിരുന്നു.
കരുമാല്ലൂർ: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ എട്ട് പവൻ വരുന്ന മാല നഷ്ടപ്പെട്ടു. നാടോടി സ്ത്രീകൾ മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. തിങ്കളാഴ്ച രാവിലെ ആലുവ-പറവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുന്നതിനിടെ കരുമാല്ലൂർ പുതുക്കാട് സ്വദേശിനിയായ യുവതിയുടെ മാലയാണ് നഷ്ടമായത്. തിങ്കളാഴ്ച രാവിലെ കരുമാല്ലൂര്‍ യൂനിയന്‍ ബാങ്ക് ശാഖയില്‍ പണയത്തിലിരുന്ന സ്വർണാഭരണങ്ങള്‍ തിരികെയെടുക്കാന്‍ വന്നതായിരുന്നു യുവതി. ആഭരണങ്ങള്‍ ബാഗില്വെച്ച ശേഷം കെ.എസ്.ആർ.ടി.സി ബസില്‍ പറവൂരിലേക്ക് പോയി. അക്കൗണ്ടന്റായ യുവതി ഓഫിസിലെത്തി ബാഗ് തുറന്നുനോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരമറിയുന്നത്. ഉടന്‍ പറവൂര്‍ പൊലീസില്‍ പരാതി നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.