പ്രതികളായ സുരേഷ്, മനോജ്, ഷിബുമോൻ (വലത്ത് നിന്ന്)

കാറും 1.78 കോടി രൂപയും കവർന്ന മൂന്നുപേർ കൂടി പിടിയിൽ

മുണ്ടൂർ: കാറും 1.78 കോടി രൂപയും കവർന്ന സംഭവത്തിൽ ഒളിവിൽ പോയ മൂന്ന് പ്രതികൾകൂടി കോങ്ങാട് പൊലീസിൻ്റെ പിടിയിലായി. മുണ്ടൂർ എഴക്കാട് താടിക്കാരൻമാരിൽ വീട്ടിൽ സുരേഷ് എന്ന കുന്നപ്പുള്ളി സുര (32), പുതുപ്പരിയാരം നൊട്ടൻപാറ വീട്ടിൽ മനോജ് (34), പുതുപ്പരിയാരം തെക്കേ പറമ്പ് വീട്ടിൽ ഷിബുമോൻ (30) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ പഴനി ലോഡ്ജിൽ നിന്ന് പൊലീസ് പിടികൂടിയത്.

ഇവരിൽ നിന്ന് കവർന്ന പണം ഉപയോഗിച്ച് വാങ്ങിയ അഞ്ച് സ്മാർട്ട് ഫോണുകളും 30,000 രൂപയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് പേരും കവർച്ച സംഘത്തിലെ പ്രധാനികളാളെന്ന് പൊലീസ് പറഞ്ഞു.നേരത്തെ ചിറ്റൂർ നല്ലേപ്പുള്ളി ഒലുവപ്പാറ വിനീത് എന്ന ചുടു (29),ചിറ്റൂർ കൊശത്തറ ശിവദാസ് (27), പൊൽപ്പുള്ളി പള്ളിപ്പുറം അജയൻ (39) ,.മുണ്ടൂർ കയറം കോട് സുജിത്ത് (23), മുണ്ടൂർ പൂതനൂർ കോലോത്തൊടി പ്രശാന്ത്(27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ജൂൺ 17ന്ഉച്ച 11.50 ന് തമിഴ്നാട് സ്വദേശികളായ ബഷീർ (46), ധ മീൻ (44) അമീൻ (52) എന്നിവർ സഞ്ചരിച്ച കാർ വേലിക്കാട് പാലത്തിൽ പിക്കപ്പ് വാൻ ഉപയോഗിച്ച് തടഞ്ഞിട്ട് യാത്രക്കാരെ ബലമായി പിടിച്ചിറക്കിയ ശേഷം കാറും പണവും തട്ടിയെടുക്കുകയായിരുന്നു. കാറും പണവും പിന്നീട് ഉപേക്ഷിച്ച നിലയിൽ തോലന്നൂരിൽ നിന്ന് കണ്ടെത്തി. പത്ത് ദിവസത്തിനകം കവർച്ചക്ക് ഉപയോഗിച്ച രണ്ട് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കവർച്ച സംഘത്തിൻ്റെ മുഖ്യനെന്ന് കരുതുന്ന ഒരാൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.പ്രതികളെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കോങ്ങാട് എസ്.എച്ച്.ഒ.കെ.ആർ.രഞ്ജിത്ത് കുമാർ, എസ്.ഐ.കെ.മണികണ്ഠൻ, എ.എസ് '' എസ്.സി.പി.ഒ.സാജിദ്, സി.പി.ഒ.മാരായ ദാമോദരൻ, ഉല്ലാസ് കുമാർ, കൃഷ്ണകുമാർ ,ഷഫീക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Three more people who stole a car and Rs 1.78 crore have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.