വിവരം നൽകാത്ത മൂന്ന് ഓഫിസർമാർക്ക് 37,500 രൂപ പിഴ

തി​രു​വ​ന​ന്ത​പു​രം: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​പേ​ക്ഷ​ക​ർ​ക്ക് വി​വ​രം ന​ൽ​കു​ന്ന​തി​ൽ അ​ശ്ര​ദ്ധ കാ​ട്ടി​യ മൂ​ന്ന് ഓ​ഫി​സ​ർ​മാ​ർ​ക്ക് 37,500 രൂ​പ പി​ഴ.

ആ​ല​പ്പു​ഴ ജി​ല്ല പ​ഞ്ചാ​യ​ത്ത് എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ എ​സ്.​ഡി. രാ​ജേ​ഷ് 20,000 രൂ​പ​യും കോ​ട്ട​യം ന​ഗ​ര​സ​ഭ സൂ​പ്ര​ണ്ട് ബോ​ബി ചാ​ക്കോ 15,000 രൂ​പ​യും ച​വ​റ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ വി. ​ല​ത 2500 രൂ​പ​യും പി​ഴ​യൊ​ടു​ക്കാ​ൻ സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ എ. ​അ​ബ്ദു​ൽ ഹ​ക്കീ​മാ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ എ​സ്.​ഡി. രാ​ജേ​ഷ് പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​റാ​യി​രി​ക്കെ 2015 ഒ​ക്ടോ​ബ​റി​ൽ കെ.​ജെ. വി​ൻ​സെ​ന്റ് സ​മ​ർ​പ്പി​ച്ച വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക്ക്​ മ​റു​പ​ടി ന​ൽ​കി​യി​ല്ല. വി​വ​രം ന​ൽ​കാ​ൻ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടും ന​ട​പ്പാ​ക്കി​യി​ല്ല.

ഹി​യ​റി​ങ്ങി​ന്​ വി​ളി​ച്ചി​ട്ടും ഹാ​ജ​രാ​യി​ല്ല. ക​മീ​ഷ​ൻ സ​മ​ൻ​സ് അ​യ​ച്ച് രാ​ജേ​ഷി​നെ ത​ല​സ്ഥാ​ന​ത്ത് വ​രു​ത്തു​ക​യാ​യി​രു​ന്നു. വി​ൻ​സെ​ന്റ് ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഏ​പ്രി​ൽ 13ന​കം ഇ​പ്പോ​ഴ​ത്തെ ഓ​ഫി​സ​ർ ല​ഭ്യ​മാ​ക്കാ​നും ക​മീ​ഷ​ൻ ഉ​ത്ത​ര​വാ​യി. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ൽ ബോ​ബി ചാ​ക്കോ പ്ര​വ​ർ​ത്തി​ച്ച 2022 ഏ​പ്രി​ലി​ൽ ചെ​റു​വാ​ടി ല​ക്ഷ്മി​യു​ടെ അ​പേ​ക്ഷ​ക്ക് വി​വ​രം ന​ൽ​കി​യി​ല്ല.

കീ​ഴ് ജീ​വ​ന​ക്കാ​ര​ന്റെ മേ​ൽ ചു​മ​ത​ല ഏ​ൽ​പി​ച്ച് ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി​യ​താ​യും ക​ണ്ടെ​ത്തി. ഒ​ന്നാം അ​പ്പീ​ൽ അ​ധി​കാ​രി​യു​ടെ ന​ട​പ​ടി​ക​ൾ ക​മീ​ഷ​ൻ ശ​രി​വെ​ച്ചി​ട്ടു​മു​ണ്ട്. ഇ​രു​വ​രും ഏ​പ്രി​ൽ 13ന​കം പി​ഴ​യൊ​ടു​ക്കി ച​ലാ​ൻ ക​മീ​ഷ​ന് സ​മ​ർ​പ്പി​ക്ക​ണം.

വി​വ​രം ന​ൽ​കാ​മെ​ന്ന​റി​യി​ച്ച് പ​ണം അ​ട​പ്പി​ച്ച​ശേ​ഷം സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വി​വ​രം നി​ഷേ​ധി​ച്ച​തി​നാ​ണ്​ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ക്‌​സി. എ​ൻ​ജി​നീ​യ​ർ വി. ​ല​ത 2500 രൂ​പ പി​ഴ ഒ​ടു​ക്കേ​ണ്ട​ത്.

2018 കാ​ല​ത്ത് ഇ​വ​ർ പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​റാ​യി​രു​ന്ന​പ്പോ​ഴാ​ണ് വീ​ഴ്ച വ​രു​ത്തി​യ​ത്.

Tags:    
News Summary - Three officers fined Rs 37,500 for not providing RTI information

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.