ശബരിമല: അനുമതിയില്ലാതെ നിലക്കലിൽ കോവിഡ് പരിശോധന നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മീനച്ചൽ പ്ലാക്കമറ്റത്തിൽ തരുൺരാജ്, ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ സച്ചിൻ, പനച്ചിക്കാട് ദേവകി ഭവനിൽ അനന്തകൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്.
തീർഥാടകരിൽ നിന്ന് 2000 രൂപ ഈടാക്കിയാണ് ഇവർ ആർ.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിവന്നത്. തീർഥാടകർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമായ സാഹചര്യത്തിൽ ആരോഗ്യ വകുപ്പിെൻറ പരിശോധന കേന്ദ്രം മണ്ഡലകാലത്ത് നിലക്കലിൽ പ്രവർത്തിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ 26 മുതൽ ഇത് നിർത്തലാക്കി. ഈ സാഹചര്യത്തിലാണ് മകരവിളക്കിന് നട തുറന്നശേഷം തീർഥാടകർക്കിടയിൽ അനുമതിയില്ലാതെ ഇവർ പരിശോധന നടത്തിയത്. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.