ക്ഷേത്രത്തിലെ പാത്രങ്ങൾ കവർന്ന കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ

ചെങ്ങന്നൂർ: തിരുവൻവണ്ടുർ ഇരമല്ലിക്കര ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ പൂജാപാത്രങ്ങളും മറ്റും സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ വാതിൽ കുത്തിത്തുറന്ന് 8000 രൂപയോളം വിലവരുന്ന ക്ഷേത്രത്തിലെ പൂജാ പാത്രങ്ങളും മറ്റും മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റുചെയ്തു.

തമിഴ്നാട് തെങ്കാശി ജില്ലയിൽ തെങ്കാശി പാലത്തിന് താഴെ താമസിക്കുന്നം പരമശിവം (20), ജയകാന്ത് (19), മുരുകന്റെ ഭാര്യ നാഗമ്മ(55 ) എന്നിവരെയാണ്ചെങ്ങന്നൂർ ഡി.വൈ.എസ്.പി ബിനുകുമാർ , സി.ഐ എ.സി വിപിൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സബ്ബ് ഇൻസ്പെക്ടർ രാജേഷ്.എൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സജുമോൾ, സിവിൽ പൊലീസ് ഓഫീസർ മണിലാൽ, സിജു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Three people from Tamil Nadu were arrested in the case of stealing utensils from the temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.