കളമശ്ശേരി: കനത്ത മഴയിൽ മൂന്നുനില കെട്ടിടത്തിെൻറ ഒരുനില ഇടിഞ്ഞുതാഴ്ന്നു. താഴേക്ക് ചരിഞ്ഞ കെട്ടിടത്തിൽനിന്ന് കുടുംബം രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ 7.10 ഓടെ കൂനംതൈ ബീരാക്കുട്ടി റോഡിൽ പൂക്കൈതയിൽ പി.എ. ഹംസയുടെ വീടാണ് ചരിഞ്ഞത്.
ഒന്നാം നില പൂർണമായും മണ്ണിനടിയിൽ താഴ്ന്നു. 20 വർഷം പഴക്കമുള്ളതാണ് വീട്. ഹംസ പുറത്തുപോയ സമയം ഭാര്യ ഹയറുന്നിസയും മകൾ ഷബനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപകടസമയത്ത് ഇവർ വീടിെൻറ ഒന്നാം നിലയിലായിരുന്നു. അലമാര അടക്കമുള്ള വീട്ടുപകരണങ്ങൾ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ടാണ് കുടുംബം വീട് താഴ്ന്ന വിവരം അറിയുന്നത്. ഉടൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും താഴേക്കിറങ്ങാൻ കഴിഞ്ഞില്ല.
വലിയശബ്ദത്തോടെ വീട് ചരിയുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികൾ ഓടിക്കൂടി. സമീപത്തെ വീട്ടിൽനിന്ന് ഒന്നാം നിലയിലേക്ക് കോണി വെച്ചുകൊടുത്ത് കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു. ചരിഞ്ഞുകൊണ്ടിരുന്ന വീടിന് സമീപത്തെ വീട്ടിൽനിന്ന് അയൽവാസികൾ ഇരുമ്പുതൂണുകൾ വെച്ച് താങ്ങുകൊടുത്തു നിർത്തി. സമീപത്തെ മാനാത്ത് ബാബുവിെൻറ വീടിെൻറ ഭിത്തികളും തകർന്നു. ഇൗ വീടിനും ചെറിയ ചരിവ് ഉണ്ട്. സംഭവം അറിഞ്ഞ് പൊലീസും അഗ്നിരക്ഷാസേനയും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ക്രെയിനും മറ്റുപകരണങ്ങളും ഉപയോഗിച്ച് ചരിഞ്ഞ വീട് പൊളിച്ചുനീക്കാനുള്ള നടപടി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.