ചിറ്റാർ: ചാലക്കയം വെള്ളാച്ചിമല ആദിവാസി ഊരിൽ ഉറങ്ങിക്കിടന്ന മൂന്നുവയസ്സുകാരനെ വന്യജീവി ആക്രമിച്ചു. പ്ലാപ്പള്ളി സ്വദേശിയായ ഭാസ്കരന്റെയും ഭാര്യ മഞ്ജുവിന്റെയും മകൻ സുധീഷിനെയാണ് ആക്രമിച്ചത്. തലക്കാണ് പരിക്ക്. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം. മകന്റെ കരച്ചിൽ കേട്ട് ഉണർന്നപ്പോൾ ഒരു വലിയ ജീവി തലയിൽ കടിച്ചുവലിക്കുന്നതാണ് കണ്ടതെന്ന് പിതാവ് ഭാസ്കരൻ പറഞ്ഞു.
ബഹളംവെച്ചപ്പോൾ വന്യജീവി കടന്നുകളയുകയായിരുന്നു. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞത്തോട് ആദിവാസി കോളനിയിലെ താമസക്കാരായ ഇവർ വനവിഭവങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് ചാലക്കയത്ത് പോയത്. കുട്ടിയെ കടിച്ചത് കാട്ടുപൂച്ചയാകാമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.