തിരുവനന്തപുരം: തൃക്കാക്കരയിലെ യു.ഡി.എഫിന്റെ വിജയം തുടക്കം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിലുടനീളം ഈ വിജയം ആവർത്തിക്കാനുള്ള ഊർജമാണിത്. നിറകണ്ണുകളോടെ തൃക്കാക്കരയിലെ ജനങ്ങൾക്ക് നന്ദി പറയുകയാണ്. ഇനിയെങ്കിലും കെ റെയിലിൽ നിന്നും പിന്മാറാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. മതിമറന്ന് ആഹ്ലാദിക്കാനില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
സർക്കാറിനോട് രാജിവെക്കാൻ ആവശ്യപ്പെടില്ല. കെ റെയിൽ ഉൾപ്പടെയുള്ള വികസന പദ്ധതികൾക്കുളള അംഗീകാരമായിരിക്കും തെരഞ്ഞെടുപ്പെന്ന് പറഞ്ഞത് എൽ.ഡി.എഫായിരിക്കും. ഭരണത്തിന്റേയും പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാണ് തെരഞ്ഞെടുപ്പ്. സർക്കാറിന്റെ അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയാണിത്.
ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വോട്ടർപട്ടികയിൽ ക്രമക്കേട് കാണിക്കാൻ എൽ.ഡി.എഫ് ശ്രമിച്ചു. വ്യാപകമായി കള്ളവോട്ട് ചെയ്യാനുള്ള ശ്രമവുമുണ്ടായി. അശ്ലീല വിഡിയോയെ കുറിച്ച് സംസാരിക്കുന്നവർ ഇതൊന്നും ചർച്ചയാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.