കൊച്ചി: ഇതര മതസ്ഥരെ വിവാഹം കഴിച്ചതിെൻറ പേരിൽ പെൺകുട്ടികളെ ആഴ്ചകളോളം യോഗ കേന്ദ്രത്തിൽ തടവിൽ പാർപ്പിച്ച് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തൃപ്പൂണിത്തുറ കണ്ടനാട് പ്രവർത്തിക്കുന്ന ശിവശക്തി യോഗവിദ്യ കേന്ദ്രത്തിനെതിരായ മൂന്ന് കേസുകളുടെ അന്വേഷണമാണ് ക്രൈംബ്രാഞ്ചിെൻറ എറണാകുളം യൂനിറ്റ് ഏറ്റെടുത്തത്. ഇതരമതസ്ഥരെ വിവാഹം ചെയ്ത ഹിന്ദു പെൺകുട്ടികൾക്ക് യോഗകേന്ദ്രത്തിൽ നേരിടേണ്ടിവന്ന ക്രൂരമായ മർദനത്തിെൻറ കഥകൾ സെപ്റ്റംബർ 25നാണ് പുറത്തുവന്നത്.
ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തതിന് യോഗ കേന്ദ്രത്തിൽ മർദനത്തിനിരയായ തൃശൂർ പുന്നംപറമ്പ് മച്ചാട് ചെമ്പിത്താനത്ത് വീട്ടിൽ റിേൻറായുടെ ഭാര്യ ഡോ. ശ്വേതാ ഹരിദാസനാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. പിന്നീട് കണ്ണൂർ സ്വദേശിനി ശ്രുതി, ബംഗളൂരുവിൽ ജോലി ചെയ്യുന്ന ആന്ധ്ര സ്വദേശിനി വന്ദന എന്നിവരും പരാതി നൽകി. ഉദയംപേരൂർ പൊലീസ് രജിസ്റ്റർ ചെയ്ത ഇൗ മൂന്ന് കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. പരാതിക്കാരോട് മൊഴിനൽകുന്നതിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും ഉന്നതതലത്തിൽ നീക്കമുള്ളതായി പരാതിക്കാർ ആരോപിക്കുന്നു. കേന്ദ്രം നടത്തിപ്പുകാരൻ മനോജ് ഗുരുജിയും ഇവിടത്തെ ജീവനക്കാരുമടക്കമുള്ള പ്രതികൾക്കെതിരെ ഗൂഢാലോചന, മർദനം, ബലം പ്രയോഗിച്ച് തടഞ്ഞുവെക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരു കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം കിട്ടിയിരുന്നു.
എന്നാൽ, ഇതിെൻറ പേരിൽ അറസ്റ്റ് ഒഴിവാക്കേണ്ട സാഹചര്യമില്ലെന്ന് നിയമജ്ഞർ പറയുന്നു. കേസിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന സർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ല. പഞ്ചായത്ത് നോട്ടീസ് നൽകിയതിനെത്തുടർന്ന് തൃപ്പൂണിത്തുറയിലെ കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നില്ല. എന്നാൽ, മറ്റിടങ്ങളിൽ രഹസ്യമായി പ്രവർത്തിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും നടപടിയുണ്ടായില്ല. എഫ്.െഎ.ആറിലും കൃത്രിമം നടന്നതായി ആരോപണമുണ്ട്.
50 വയസ്സിൽ താഴെയുള്ള മനോജ് ഗുരുജിയുടെ പ്രായം 70ന് മുകളിലാണ് എഫ്.െഎ.ആറിൽ. ആദ്യം പരാതി നൽകിയ ശ്വേതയുടെ ഭർത്താവ് റിൻറുവിനെയോ കേന്ദ്രത്തിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ മുൻ ജീവനക്കാരൻ കൃഷ്ണകുമാറിനെയോ സാക്ഷികളാക്കുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തില്ല. ഇെതല്ലാം പ്രതികളെ രക്ഷിക്കാനുള്ള ഉന്നതതല ഇടപെടലിെൻറ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത സാഹചര്യത്തിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.