'തൃശൂർ പൂരം കലക്കിയതും അന്വേഷിക്കണം'; എ.ഡി.ജി.പി അജിത് കുമാറിനെതിരെ തൃശൂരിൽ പരാതി

തൃശൂർ: അൻവർ എം.എൽ.എയുടെ ആരോപണങ്ങളിൽ കുടുങ്ങിയ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി. ഹൈക്കോടതിയിൽ അഭിഭാഷകനായ വി.ആർ. അനൂപാണ്​ പരാതി നൽകിയത്.

തൃശൂർ പൂരം കലക്കിയത്​ സംബന്ധിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നും പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തൽ ഇതിന്​ മൊഴിയായി പരിഗണിക്കണമെന്നുമാണ്​ ആവശ്യം. അജിത് കുമാറിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

അതേസമയം, പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാർ തീരുമാനിച്ചു. ആരോപണങ്ങളിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണിത്. ആരോപണങ്ങളെ കുറിച്ച് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കുക.

അജിത് കുമാറിന്റെ സ്ഥാനത്തേക്ക് ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷ്, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ എന്നിവരാണ് പരിഗണനയിലുള്ളത്.

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിന് സമീപം എ.ഡി.ജി.പി എം.ആർ. അജിത് കുമാർ 12,000 സ്ക്വയർ ഫീറ്റിൽ 'കൊട്ടാരം' പണിയുന്നുവെന്നും ഇന്ന് വാർത്ത സമ്മേളനത്തിൽ അൻവർ എം.എൽ.എ വെളിപ്പെടുത്തിയിരുന്നു. 

Tags:    
News Summary - 'Thrissur Pooram conspiracy should be investigated'; Complaint against ADGP in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.