വാട്ടർ ചാർജ് ഓൺലൈൻ വഴി: ഉത്തരവ് വാട്ടർ അതോറിറ്റി മരവിപ്പിച്ചു

തിരുവനന്തപുരം:വാട്ടർ ചാർജ് ഓൺലൈൻ വഴി സ്വീകരിക്കുന്നതിനായി ജനുവരി 25ന് പുറപ്പെടുവിച്ച ഉത്തരവ് വാട്ടർ അതോറിറ്റി മരവിപ്പിച്ചു. അതോറിറ്റിയിൽ ഓൺലൈൻ സർവീസുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വാട്ടർ ചാർജ്ജ് ഓൺലൈനായി അടവാക്കുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഇത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഉത്തരവ് മരവിപ്പിച്ചത്. ഈ വിഷയത്തിൽ ഇനിയൊരു ഉത്തരവാകുന്നതുവരെയാണ് മരവിപ്പിച്ചത്. വാട്ടർ അതോറിറ്റി ജനങ്ങൾക്ക് നൽകുന്ന സൗകര്യങ്ങളിലും സേവനങ്ങളിലും ഈ ഉത്തരവിന് മുമ്പുള്ള തൽസ്ഥിതി തുടരും.

Tags:    
News Summary - Through online water charge: The order has been frozen by the water authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.