തുഷാറിൻെറ സ്ഥാനാർഥിത്വം; നിലപാട്​ മാറ്റി വെള്ളാപ്പള്ളി

തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട്​ മുൻ നിലപാട്​ മാറ്റി എസ്​.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തുഷാർ മൽസരിക്കുന്നതിന്​ താനെതിരല്ലെന്ന്​ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തുഷാറിന്​ ശക്​തമായ സംഘടനാ സംസ്​കാരമാണ്​ ഉള്ളതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ മൽസരിക്കു​േമ്പാൾ എസ്​.എൻ.ഡി.പിയിലെ സ്ഥാനം രാജിവെക്കണോ​യെന്ന കാര്യം ഇപ്പോൾ പറയാനാവില്ല. എസ്​.എൻ.ഡി.പിക്ക്​ ഒരു പാർട്ടിയോടും പ്രത്യേക സ്​നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിനോടും എസ്​.എൻ.ഡി.പിക്ക്​ ശരി ദൂരമായിരിക്കും ഉണ്ടാകുക​െയന്നും വെള്ളാപ്പള്ളി വ്യക്​തമാക്കി.

നേരത്തെ എസ്​.എൻ.ഡി.പി ഭാരവാഹികൾ തെരഞ്ഞെടുപ്പിൽ മൽസരിക്കു​േമ്പാൾ സംഘടനയിലെ സ്ഥാനം രാജിവെക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ നിലപാട്​. തൃശൂർ ലോക്​സഭ മണ്ഡലത്തിൽ നിന്ന്​ തുഷാർ മൽസരിക്കുമെന്ന്​ അഭ്യൂഹങ്ങൾ ശക്​തമായതോടെയാണ്​ വെള്ളാപ്പള്ളി നിലപാട്​ മാറ്റിയത്​.

Tags:    
News Summary - Thushar vellapally Nadeshan Statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.