ന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബി.ഡി.ജെ.എസിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അംഗീകാരം നല്കി. സുഭാഷ് വാസുവിെൻറ നേതൃത്വത്തിലുള്ളവരുടെ അവകാശ വാദം തള്ളിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം. യഥാര്‍ഥ ബി.ഡി.ജെ.എസ് തങ്ങളാണെന്ന സുഭാഷ് വാസുവിെൻറ വാദം തള്ളിയ കമീഷൻ, തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡൻറായും എ.ജി.തങ്കപ്പന് വൈസ് പ്രസിഡൻറായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയുമായ വിഭാഗത്തിന് അംഗീകാരം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.